ഹിദായ കോണ്‍ഫറന്‍സ് ഗ്രാന്റ് ഫിനാലെ ഇന്ന്
കളമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് കളമശ്ശേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൈപ്പടമുകള്‍ വാദിഹുദയില്‍ നടന്നുവരുന്ന ഹിദായ കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും. രാവിലെ 9.30ന് നടക്കുന്ന മെഡിക്കല്‍ ക്യാംപ് കളമശ്ശേരി നഗരസഭ വൈസ്‌ചെയര്‍മാന്‍ ടി.എസ് അബുബക്കര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ മജ്‌ലിസിന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബുബക്കര്‍ ഫൈസി നേതൃത്വം നല്‍കും. വൈകിട്ട് 7.30ന് നടക്കുന്ന ഹിദായ സമാപന സമ്മേളനം ഗ്രാന്റ് ഫിനാലെ പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് പി.എച്ച് അജാസ് അധ്യക്ഷതവഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെ മേഖല കമ്മറ്റി ആദരിക്കും. വി.കെ ഇബ്രാഹിംകുഞ്ഞ് ഉപഹാര സമര്‍പ്പണം നടത്തും. ഖലീല്‍ ഹുദവി കാസര്‍കോഡ് 'ഖബറിലെ കൂട്ടുകാര്‍' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദുഅ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
ഇന്നലെ നടന്ന ആത്മസംസ്‌കരണം സെഷന്‍ സമസ്ത കേന്ദ്ര മുശാറ അംഗം ഇ.എസ് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഇ.പി അബുബക്കര്‍ അല്‍ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. മര്‍വ ബുര്‍ദാ സംഘം അവതരിപ്പിച്ച ബുര്‍ദമജ്‌ലിസും വേദിയില്‍ നടന്നു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നാട്ടുനന്മ സെഷന് ആസിഫ് ദാരിമി പുളിക്കല്‍ നേതൃത്വം നല്‍കി. ധര്‍മവിചാരം സെഷന്‍ സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ മുഹയുദ്ധീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."