വിദ്യാര്‍ഥിയെ മര്‍ദിച്ച് കയ്യും കാലും കെട്ടി ഉപേക്ഷിച്ചു
എടപ്പാള്‍: ദര്‍സ് വിദ്യാര്‍ഥിയെ മര്‍ദിച്ച് കയ്യും കാലും കെട്ടി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ തട്ടാന്‍പടി പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥിയും നന്നംമുക്ക് അയിച്ചോട് സ്വദേശി ഹുസൈന്റെ മകനുമായ മുഹമ്മദ് ഷമീമി(19)നെയാണ് തലയിലും ശരീരത്തിലും പരുക്കുകളുമായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി ഒന്‍പത് മണിക്ക് എടപ്പാള്‍ അംശകച്ചേരിയിലാണ് സംഭവം. ഷെമീമിനെ കയ്യും കാലും കെട്ടി റോഡരികിലെ ഇടവഴിയോട് ചേര്‍ന്ന പറമ്പില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് ഫോട്ടോസ്റ്റാറ്റെടുക്കാന്‍ എടപ്പാളിലേക്ക് പോയ ഷമീമിന് തിരിച്ചു വരാന്‍ വാഹനം ലഭിച്ചിരുന്നില്ല. റോഡരികിലൂടെ നടന്ന് പോകുമ്പോഴാണ് അക്രമം നടന്നതെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഷമീമിനായിട്ടില്ല. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."