കാണ്‍പൂര്‍ ട്രെയിനപകടം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി നിരവധിപേര്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് മെബൈല്‍ മെഡിക്കല്‍ ടീം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. റെയില്‍ വേ മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിനായി ദേശിയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.
പരുക്കേല്‍ക്കാത്ത യാത്രക്കാര്‍ക്ക് യാത്രക്കായി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്‍വേ വക്താവ് വിജയ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."