ആനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് ചോലനായ്ക്ക യുവാവിന് പരുക്ക്
കരുളായി: കാട്ടാനയെ ക@ണ്ടു ഭയന്നോടിയ ചോലനായ്ക്ക യുവാവിനു ഗുരുതരമായി പരുക്കേറ്റു. കരുളായി വനത്തിനുള്ളിലെ മണ്ണള കോളനിയിലെ ചെറിയകുങ്കനാണ്(30) ആനയെ ക@ണ്ട് ഓടുന്നതിനിടയില്‍ വീണ് വലതുകാലിന്റെ എല്ലുപൊട്ടിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
വനവിഭവങ്ങള്‍ ശേഖരിച്ച് അളയിലേക്ക് മടങ്ങുംവഴി ചെറിയകുങ്കനും സംഘവും പിറകെയെത്തിയ ആനയെ ക@് ഓടുന്നതിനിടയില്‍ ചെറിയ കുങ്കന്‍ പാറയില്‍തട്ടി നിലത്തുവീണു. ആന പോയതിനുശേഷം കൂടെയുള്ളവര്‍ വീണുകിടന്ന ഇയാളെ മുളങ്കമ്പുകള്‍കെട്ടി ഇതില്‍ കിടത്തി മണ്ണളയിലെത്തിച്ചു. ശനിയാഴ്ച രാവിലെ വനംവകുപ്പിനെ വിവരമറിയിച്ചു.
തുടര്‍ന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ഡി. ഹരിലാലിന്റെയും അബ്ദുല്‍ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള സംഘം കോളനിയിലെത്തുകയും വനംവകുപ്പിന്റെ വാഹനത്തില്‍ നെടുങ്കയത്തെത്തിക്കുകയുമായിരുന്നു. ഇവിടെനിന്ന് ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."