മഹല്ലുകളില്‍ വന്‍ ഒരുക്കം: കാല്‍ലക്ഷം പേര് പങ്കെടുക്കും
കല്‍പ്പറ്റ: ഏക സിവില്‍കോഡിനെതിരെ സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22ന് കല്‍പ്പറ്റയില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ ഒരുക്കങ്ങള്‍ ജില്ലയിലെ 300 മഹല്ലുകളിലും സജീവമായി നടന്നു വരുന്നു. കഴിഞ്ഞ ദിവസം ജുമുഅക്ക് ഖത്തീബുമാര്‍ ജനങ്ങളെ ഉദ്ബുദ്ധരാക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. മഹല്ലു ഭാരവാഹികള്‍, സമസ്ത, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എഫ്, മദ്റസാ മാനേജ്മെന്റ് അസോസിയേഷന്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മഹല്ല് തല സമ്പര്‍ക്കങ്ങള്‍ നടത്തി വാഹനങ്ങള്‍ ബുക്ക് ചെയ്ത് വരികയാണ്. ജില്ലാ കോഡിനേഷന്‍ ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി, സി.പി ഹാരിസ് ബാഖവി, പി.സി ഇബ്റാഹീം ഹാജി, കാഞ്ഞായി ഉസ്മാന്, ശംസുദ്ദീന്‍ റഹ്മാനി, എ അശ്റഫ് ഫൈസി എന്നിവര്‍ മേപ്പാടി, റിപ്പണ്‍, കമ്പളക്കാട്, കല്‍പ്പറ്റ, വൈത്തിരി, പൊഴുതന, പനമരം മേഖലകളില്‍ കഴിഞ്ഞ ദിവസം പര്യടനം നടത്തി. കാല് ലക്ഷം പേര് റാലിയില്‍ അണിനിരക്കുമെന്ന് നേതാക്കള്‍ വിലയിരുത്തി. ഇന്ന് പടിഞ്ഞാറത്തറ, മുട്ടില്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി മേഖലകളില്‍ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."