ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു ആക്ഷന്‍ കമ്മിറ്റി
കാസര്‍കോട്: നിര്‍ദിഷ്ട ബാവിക്കര റഗുലേറ്ററിന്റെ നിര്‍മാണത്തിനു പുതിയ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന് ആക്ഷന്‍ കമ്മിറ്റി. കലക്ടറ്റേനുമുന്നില് നാട്ടുകാര്‍ക്കൊപ്പം നടത്തിയ ധര്‍ണയിലാണ് ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം ആളിക്കത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നാട്ടുകാര്‍ ധര്‍ണയില്‍ പങ്കെടുത്തു.
ധര്‍ണ കെ കുഞ്ഞിരാമന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റിക്കൊപ്പം കാലങ്ങളായി വേനല്‍കാലത്ത്് ഉപ്പുവെള്ളം കുടിക്കേണ്ടിവരുന്ന കാസര്‍കോട്ട ജനങ്ങള്‍ എന്തുകൊണ്ട് സമരത്തില്‍ പങ്കെടുത്തില്ലെന്ന് എം.എല്‍.എ ചോദിച്ചു.
കാസര്‍കോട്ടുകാരാണ് സമരത്തില്‍ മുന്നില്‍ നില്‍ക്കേണ്ടത്. ആക്ഷന്‍ കമ്മിറ്റിയുമായി യോജിച്ചു സമരം നടത്തിയിരുന്നെങ്കില്‍ ധര്‍ണ വിജയത്തിലെത്തുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഇ കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. അഞ്ചന പവിത്രന്, മുനീര്‍ മുനമ്പം, സുകുമാന്‍ ആലിങ്കാല്‍, കൃഷ്ണന് ചട്ടഞ്ചാല്‍, വി രാജന്, സദാശിവന്, ജോസഫ് വടകര, രാധാകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."