HOME
DETAILS
MAL
പാസ്‌പോര്‍ട്ടല്ല, ഇതു വിവാഹ ക്ഷണക്കത്ത്
backup
November 20 2016 | 06:11 AM
രാജപുരം: പാസ്‌പോര്‍ട്ട് മാതൃകയിലുള്ള വിവാഹ ക്ഷണക്കത്ത് ശ്രദ്ധയാകര്‍ഷിക്കുന്നു. തായന്നൂര്‍ പ്രിയ നിവാസില്‍ എന്‍.വി പത്മനാഭന്‍ നായരുടെയും പി പദ്മാവതിയുടെയും മകന്‍ പി പ്രശാന്തിന്റെ കല്ല്യാണക്കത്താണു വേറിട്ടതാകുന്നത്. ഡിസംബര്‍ 10 നു കാഞ്ഞങ്ങാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ വച്ചാണ് കല്യാണം. തൃക്കരിപ്പൂര്‍ ചൊവ്വേരിയിലെ ടി ബാലചന്ദ്രന്റെയും രാഗിണിയുടെയും മകള്‍ ധന്യയാണ് വധു. ക്ഷണക്കത്തില്‍ വരന്റെ ഫോട്ടോ കൂടി ചേര്‍ത്തപ്പോള്‍ ഒറ്റ നോട്ടത്തില്‍ പാസ്‌പോര്‍ട്ട് തന്നെ.
വെഡ്ഡിങ്ങ് പാസ്‌പോര്‍ട്ട് ഫോര്‍ ലൈഫ് ടൈം ജേണി എന്നും കത്തില്‍ വാക്കുകളുണ്ട്. കാഞ്ഞങ്ങാട്ടെ പ്രമുഖ ഫ്‌ളക്‌സ് പ്രിന്റിങ് സ്ഥാപനമാണ് കത്ത് രൂപകല്‍പ്പന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."