സഹകരണബാങ്കുകളുടെ നിരോധനം നീക്കിയില്ലെങ്കില്‍ അമുലിന് പാലില്ലെന്ന് കര്‍ഷകര്‍
സൂററ്റ്: നോട്ട് നിരോധനത്തിന് ശേഷം പണത്തിന്റെ ക്രയവിക്രയത്തിന് അധികാരം നഷ്ടപ്പെട്ട സഹകരണ ബാങ്കുകളുടെ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ ക്ഷീരകര്‍ഷകര്‍. നിരോധനം ഏഴു ദിവസത്തിനുള്ളില്‍ നീക്കിയില്ലെങ്കില്‍ അമുലിന് പാല്‍ തരുന്നത് നിര്‍ത്തുമെന്ന് ദക്ഷിണ്‍ ഗുജറാത്ത് ഖേദൂത് അധ്യക്ഷന്‍ സമാജ് ജയേഷ് പട്ടേല്‍ പറഞ്ഞു.
ഭൂരിഭാഗം കര്‍ഷകരുടെയും നിക്ഷേപങ്ങളെല്ലാം സഹകരണബാങ്കുകളിലാണ്. ഇവയുടെ ക്രയവിക്രയത്തിനുള്ള അധികാരം പിന്‍വലിച്ചതോടെ കര്‍ഷകരുടെ കൈയിലുള്ള അസാധു നോട്ടുകള്‍ സ്വീകരിക്കുന്നില്ല. ഇത് കര്‍ഷകരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായും പട്ടേല്‍ പറഞ്ഞു. വിലക്ക് നീക്കണമെന്നും അല്ലെങ്കില്‍ അമുലിന് പാല്‍ നല്‍കില്ലെന്നും ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് കത്ത് നല്‍കിയതായി ജയേഷ് പട്ടേല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ വന്‍ കര്‍ഷകറാലി നടത്തിയിരുന്നു. തങ്ങളുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രതിഷേധ സ്ഥലത്ത് എത്തി റോഡുകളില്‍ തള്ളി അവ കത്തിച്ചാണ് പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."