നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഫെബ്രുവരിയില്‍ എത്തിയേക്കും
ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ മേഖല അടക്കി വാണിരുന്ന മൊബൈല്‍ നിര്‍മാതക്കളിലെ കുത്തകയായിരുന്ന നോക്കിയ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നെന്ന വാര്‍ത്ത കേട്ടതു മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സ്മാര്‍ട് ഫോണ്‍ പ്രേമികള്‍. ലോകം ആന്‍ഡ്രോയിഡിലേക്ക് മാറിയ സമയത്ത് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റവുമായി രംഗത്തെത്തിയ നോക്കിയയോട് മൊബൈല്‍ ഫോണ്‍ പ്രേമികള്‍ മുഖം തിരിച്ചു. പുതിയ കമ്പനികളുടെ സ്മാര്‍ട ഫോണുകള്‍ വരെ ചൂടപ്പം പോലെ വിറ്റഴിയുമ്പോഴും നോക്കിയയുടെ സ്മാര്‍ട് ഫോണുകള്‍ക്ക് വിപണിയില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു ഫലം.
ഇതെല്ലാം മനസ്സിലാക്കിയാണ് വൈകിയുദിച്ച വിവേകവുമായി നോക്കിയ തിരിച്ചു വരവിനൊരുങ്ങുന്നത്.
2017 ഫെബ്രുവരിയിലായിരക്കും നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ പുറത്തിറങ്ങുക. നോക്കിയ ഡി1സി,5320,1490 എന്നിവയാണ് പുതിയ ആന്‍ഡ്രോയിഡ് മോഡലുകള്‍. കമ്പനി പുതിയ ഫോണുകള്‍ പ്രഖ്യാപിച്ചതു മുതല്‍ ഇതിനെക്കുറിച്ച് ഏറെ ഊഹാപോഹങ്ങള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നോക്കിയ സി.ഇ.ഒ രാജീവ് സുരി പ്രസ്താവനയുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."