കാണ്‍പൂര്‍ ട്രെയിനപകടം: മരണം 120 ആയി I 10 UPDATES
ലഖ്നൗ: പാറ്റ്ന- ഇന്‍ഡോര്‍ എക്സ്പ്രസ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 120 ആയി.
1. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനും സഹായം എത്തിക്കുന്നതിനുമായി 90 അംഗ സൈനിക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
2. 116 മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും നാല് മൃതദേഹങ്ങള്‍ ഇനിയും ട്രെയിനിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ്.
3. നാല് സൈനിക ഡോക്ടര്‍മാരും 20 പാരാമെഡിക്കല്‍ ഡോക്ടര്‍മാരും രണ്ടു ആംബുലന്‍സുകളും സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
4. രക്ഷപ്പെട്ടവരില്‍ അധികം പേരും അടുത്തുള്ള നഗരങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇവിടെ നിന്ന് ട്രെയിന്‍, ബസ് മുഖേനയാണ് വീടുകളിലെത്തുന്നത്.
5. അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. വാക്കുകളില്ലാത്ത മനോവേദനയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
6. ചണ്ഡീഗഢില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ഇസ്രാഈല്‍ പ്രസിഡന്റ് റൂവെന്‍ റിവ്ലിനും അനുശോചനം അറിയിച്ചിട്ടുണ്ട്.
7. 500 യാത്രക്കാരുണ്ടായിരുന്ന 14 കോച്ചുകളാണ് പാളം തെറ്റി അപകടത്തിലായത്. കാണ്‍പൂരില്‍ നിന്ന് 100 കിലോ മീറ്റര്‍ ദൂരത്ത് പുഖ്റായയിലാണ് അപകടം. അധിക യാത്രക്കാരും ഉറക്കിലായിരുന്നു.
8. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കാന്‍ ഉത്തരവിട്ടതായി റെയില്‍വ്വേ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.
9. ദിനേന രണ്ടു കോടി യാത്രക്കാരുള്ള, ലോകത്തെ നാലാമത്തെ റെയില്‍വ്വേ നെറ്റ്വര്‍ക്കാണ് ഇന്ത്യന്‍ റെയില്‍വ്വേ.
10. ഉത്തര്‍പ്രദേശില്‍ തന്നെ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ അപകടത്തില്‍ 39 പേര് മരിക്കുകയും 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."