പഴയനോട്ടുകള്‍ ഉപയോഗിച്ച് വിത്തുകള്‍ വാങ്ങാന്‍ കര്‍ഷകര്‍ക്ക് അനുമതി
ന്യൂഡല്‍ഹി: പിന്‍വലിച്ച പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്കു വിത്തുകള്‍ വാങ്ങാന്‍ അനുമതി നല്‍കി. എകദേശം 638.09 ലക്ഷം ഹെക്ടറില്‍ റാബി വിളയിറക്കാന്‍ രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരും തയാറെടുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ കാര്‍ഷിക യൂനിവേഴ്‌സിറ്റികളില്‍ നിന്നോ വിത്തുകള്‍ വാങ്ങുന്നവര്‍ക്കു മാത്രമെ ഈ ഇളവുലഭിക്കൂ.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചി(ഐ.സി.എ.ആര്‍)ല്‍ നിന്നും വിത്തുകള്‍ വാങ്ങാവുന്നതാണ്. വിത്തുകള്‍ ആവശ്യമായ കര്‍ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശംവയ്ക്കണമെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റാബി സീസണില്‍ കര്‍ഷകര്‍ക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ കാര്‍ഷിക വായ്പ ലഭിച്ചവര്‍ക്ക് ആഴ്ചയില്‍ 25,000 രൂപവരെ വായ്പാതുകയില്‍ നിന്നു പിന്‍വലിക്കാനുള്ള അനുമതി നല്‍കിയതിനു പിന്നാലെയാണ് പുതിയതീരുമാനം. കാര്‍ഷികവിളകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചുതീര്‍ക്കാന്‍ 15 ദിവസം കൂടി നീട്ടിനല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.
നിലവില്‍ 21 ദിവസമാണ് നോട്ടുകള്‍ ബാങ്കുളിലെത്താന്‍ വേണ്ടത്. വ്യോമസേനയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതുവഴി നോട്ടുകള്‍ അതതു ബാങ്കുകളിലെത്തിക്കാന്‍ ആറുദിവസംകൊണ്ടുകഴിയും.
നഗരങ്ങളിലുള്ളതിനെക്കാള്‍ പ്രതിന്ധി ഗ്രാമപ്രദേശങ്ങളിലാണുള്ളത്. അതിനാല്‍ ഗ്രാമീണ മേഖലയിലെ ബാങ്കുകളില്‍ വേഗം പണമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ പ്രതിന്ധി പൂര്‍ണമായി പരിഹരിക്കാന്‍ അടുത്തവര്‍ഷം ജനുവരി 15 വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."