HOME
DETAILS

രൂപം മാറുന്ന രൂപ

  
backup
November 21 2016 | 19:11 PM

%e0%b4%b0%e0%b5%82%e0%b4%aa%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b0%e0%b5%82%e0%b4%aa

പുതുതായി ഇറങ്ങിയ 2000, 500 നോട്ടുകള്‍ നിറത്തിലും നീളത്തിലും മാത്രമല്ല, നിരവധി വ്യത്യാസങ്ങളുണ്ട്. രൂപയുടെ സംഖ്യ ദേവനാഗിരിയില്‍ അച്ചടിച്ചിരിക്കുന്നു. മഹാത്മ ഗാന്ധിയുടെ ചിത്രത്തിന്റെ അളവും സ്ഥാനവും മാറിയിരിക്കുന്നു. നോട്ട് ചെരിക്കുമ്പോള്‍ ത്രഡിന്റെ നിറം പച്ചയില്‍നിന്നു നീലയാവും. ഗാരന്റി വാക്യം, പ്രതിജ്ഞാവാക്യത്തോടെ ഗവര്‍ണറുടെ ഒപ്പ്, ആര്‍ബിഐ മുദ്ര എന്നിവ വലത്തേക്കു മാറ്റിയിരിക്കുന്നു. മുഖഭാഗത്തെ വലതു വശത്ത് അശോക സ്തംഭവുമുണ്ട്.
പിന്‍വശത്ത് ഇടതുഭാഗത്താണ് നോട്ട് അച്ചടിച്ച വര്‍ഷമുള്ളത്. സ്‌ലോഗന്‍ സഹിതം സ്വച്ഛ്ഭാരത് ലോഗോയുമുണ്ട്. മധ്യത്തിലാണ് ഭാഷാ പാനലുള്ളത്.

2000 ത്തിന്റെ നോട്ട് മജന്ത നിറത്തിലാണ്. വലിപ്പം 66 ാാ ത 166 ാാ ആണ്. നോട്ടിന്റെ പിന്‍വശത്ത് ഇന്റര്‍പ്ലാനറ്ററി സ്‌പേസില്‍ രാജ്യത്തിന്റെ ആദ്യ സംരംഭം സൂചിപ്പിക്കുന്ന മംഗള്‍യാന്‍ ചിത്രീകരിച്ചിരിക്കുന്നു.

500 ന്റെ നോട്ട് സ്റ്റോണ്‍ ഗ്രേ കളറിലാണ്. 66 ാാ ത 150 ാാ ആണ് വലിപ്പം. പിന്‍വശത്ത് ഭാരതീയ പൈതൃകത്തിന്റെ മുഖമുദ്രയായ ചെങ്കോട്ടയുടെ ചിത്രമുണ്ട്.

മാറ്റം മുമ്പും

ഇന്ത്യയില്‍ മുമ്പും കറന്‍സികള്‍ പിന്‍വലിച്ചിട്ടുണ്ട്. രൂപ മാറ്റം വരുത്തിയിട്ടുമുണ്ട്. 1, 2 രൂപ നോട്ടുകള്‍ 1994ല്‍ അസാധുവാക്കി. 5 രൂപ അച്ചടിയും നിര്‍ത്തി. 1946ല്‍ നിലവിലുണ്ടായിരുന്ന 1000, 5000, 10000 എന്നീ രൂപകള്‍ പിന്‍വലിച്ചു. 1938 ല്‍ ഇറക്കിയ ഈ നോട്ടുകള്‍ 1954 ല്‍ വീണ്ടും പ്രസിദ്ധീകരിച്ചു.
മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ 1978 ല്‍ ജനതാപാര്‍ട്ടി ഇതേ കറന്‍സി നാടകീയമായി അസാധുവാക്കി. പകരം രൂപം മാറ്റിയ 1000 രൂപ നോട്ടിറക്കി. ജനുവരി 16 ന് കാബിനറ്റ് യോഗത്തിനു ശേഷം പ്രസിഡന്റ് സഞ്ജീവ് റെഡ്ഢിയാണ് പ്രഖ്യാപനം നടത്തിയത്. പിന്‍വലിച്ചത് വലിയ നോട്ടുകളായതിനാല്‍ സാധാരണക്കാരെ അന്ന് അതത്ര ബാധിച്ചില്ല.

നോട്ടു മാറ്റത്തിന്റെ
നേട്ടം

നോട്ടുകള്‍ പിന്‍വലിച്ച് പുതിയ നോട്ടിറക്കുന്നതിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുക എന്നതാണ് പരമപ്രധാനം. കണക്കില്ലാതെയിറങ്ങുന്ന കള്ളക്കറന്‍സിക്ക് തടയിടുകയും ചെയ്യാം. ഒപ്പം സര്‍ക്കാറിനു നേരിട്ട് നിയന്ത്രണമില്ലാത്ത പല വിഭാഗങ്ങളിലേയും പണത്തിന്റെ ഒഴുക്കിനെ പറ്റിയുള്ള കൃത്യമായ കണക്കു കിട്ടും.

രാജ്യത്തെ മുഴുവന്‍ ഇടപാടുകാരുടേയും പണം ബാങ്കിലെത്തുന്നതോടെ, ഈ പണത്തിന്റെയൊക്കെ നികുതി സര്‍ക്കാര്‍ ഖജനാവിലുമെത്തും. കള്ളനോട്ടിറക്കി ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. നോട്ടു മാറ്റത്തിലൂടെ ഭീകരപ്രവര്‍ത്തനം ഒരു പരിധി വരെ നിയന്ത്രിക്കാനാവുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നോട്ടുമാറ്റത്തിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നതു വസ്തുതയാണ്.

പണം അടിക്കുന്ന
പ്രസ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കു കീഴില്‍ സെക്യൂരിറ്റി പ്രിന്റിംഗ് & മിന്റിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത്. രാജ്യത്തെ ഒമ്പതു യൂണിറ്റുകളിലായാണ് അച്ചടി നടക്കുന്നത്.

മഹാരാഷ്ട്രയില്‍ നാസിക്കിലെ കറന്‍സി നോട്ട് പ്രസ്, മധ്യപ്രദേശില്‍ ദേവദാസിലെ ബാങ്ക് നോട്ട് പ്രസ്, കര്‍ണാടകയിലെ മൈസൂരിലും ബാല്‍ബോണിയിലുമുള്ള ഭാരതീയ നോട്ട് മുദ്രാന്‍ പ്രസ്, ഹോഷങ്കാബാദിലെ വാട്ടര്‍മാര്‍ക്ക് പേപ്പര്‍ മാനുഫാക്ചറിംഗ് മില്‍ എന്നിവടങ്ങളിലാണ് നോട്ടടിക്കുന്ന പ്രസ് ഉള്ളത്. നാസിക്കിലും ഹൈദറാബാദിലും രണ്ടു വീതം യൂണിറ്റുകളുണ്ട്.

പുതുതായി ഇറങ്ങിയ 2000 നോട്ടുകള്‍ മൈസൂരിലേയും കൊല്‍ക്കൊത്തയിലേയുമുള്ള പ്രസിലാണ് അച്ചടിച്ചിരിക്കുന്നത്. പഴയ ആയിരം രൂപയുടെ അച്ചടിയും നടന്നത് ഇവിടെതന്നെ ആയിരുന്നു. മഹാരാഷ്ട്രയിലെ നാസിക് പ്രസാണ് പുതിയ 500 രൂപ അച്ചടിച്ചിരിക്കുന്നത്.

നോട്ടടിക്കുന്നതിലെ
നിയന്ത്രണം

ഇന്ത്യ തന്നെയാണ് ഇന്ത്യന്‍ കറന്‍സി അടിച്ചിറക്കുന്നതെങ്കില്‍ യഥേഷ്ടം പണം അച്ചടിച്ചാലെന്താ എന്നു കൂട്ടുകാര്‍ക്ക് തോന്നിയിട്ടുണ്ടാവും. അങ്ങിനെ പറ്റില്ല, അത് രാജ്യത്ത് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കും.

ജനങ്ങളുടെ കൈയില്‍ ധാരാളം പണം എത്തിയാല്‍, മുമ്പു വാങ്ങിയിരുന്നതിനേക്കാള്‍ സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ ആളുകള്‍ ആഗ്രഹിക്കും. പക്ഷെ, അതിനനുസരിച്ചുള്ളവ മാര്‍ക്കറ്റില്‍ ഉണ്ടാവണമെന്നില്ല. പെട്ടന്ന് അധികം സാധനങ്ങള്‍ ഉല്‍പാദിപ്പാക്കാനുമാവില്ല. അപ്പോള്‍ സാധനങ്ങളുടെ തുക കുത്തനെ ഉയരും. പണത്തിന്റെ മൂല്യം കുറയുകയും ചെയ്യും.

സാധനങ്ങളുടേയും സേവനങ്ങളുടേയും വില തുടര്‍ച്ചയായി ഉയരുന്ന അവസ്ഥയാണ് നാണയപ്പെരുപ്പം. ഇതു രാജ്യത്തെ കടക്കെണിയിലാക്കും. ലോകത്ത് ചില രാജ്യങ്ങളില്‍ ഈവിധം നാണയപ്പെരുപ്പം ഉണ്ടായിട്ടുണ്ട്. 10,000 രൂപയുമായി പച്ചക്കറി കടയില്‍ പോകേണ്ട അവസ്ഥ കൂട്ടുകാര്‍ ചിന്തിച്ചു നോക്കൂ. നാണയപ്പെരുപ്പം കാരണം സിംബാബ്‌വെക്ക് തങ്ങളുടെ കറന്‍സി റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
(ആര്‍ബിഐ)

നമ്മുടെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഒപ്പം രാജ്യത്തെ മുഴുവന്‍ ബാങ്കുകളേയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ അന്താരാഷ്ട്ര നാണയനിധിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും കറന്‍സിയുടെ വിനിമയ മൂല്യം കാക്കുകയും ചെയ്യുന്നു.
ഗവര്‍ണര്‍, നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ അടക്കം 19 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. മുംബൈയിലാണ് ആര്‍ബിഐ യുടെ ആസ്ഥാനം. 1934 ന് മുമ്പ് കൊല്‍ക്കൊത്തയായിരുന്നു.
1935 ഏപ്രില്‍ ഒന്നിനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത്. 1926 ലെ ഹില്‍ട്ടണ്‍ യങ് കമ്മീഷന്റെ ശുപാര്‍ശയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കാരണമായത്.

1949 ജനുവരി ഒന്നിന് റിസര്‍വ് ബാങ്ക് ദേശസാല്‍ക്കരിച്ചു. അതിന് മുമ്പ് സ്വകാര്യ സ്ഥാപനമായിരുന്നു.

കള്ളനോട്ടിനെ
കണ്ടെത്താം

ഇന്ന് രാജ്യത്ത് വിപണിയിലുള്ള നോട്ടുകളില്‍ 9 ശതമാനം കള്ളക്കറന്‍സിയാണെന്ന് ആര്‍ബിഐ പറയുന്നു. ഈ കള്ളനോട്ടുകളെ കണ്ടെത്താന്‍ യഥാര്‍ഥ കറന്‍സിയെ കുറിച്ച് നന്നായി അറിയണം.

ഇന്ത്യന്‍ നോട്ടുകളെല്ലാം വ്യത്യസ്ത അളവിലും നിറത്തിലുമാണ്. മുഖവശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. മറുവശത്ത് വ്യത്യസ്ത ചിത്രങ്ങളുമാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും സംഖ്യ എഴുതിയിരിക്കും. പിറകുവശത്തെ ഇടതു ഭാഗത്ത് 15 ഭാഷകളില്‍ വില രേഖപ്പെടുത്തിയിട്ടുണ്ട്.
നോട്ടിന് ലംബമായി മുറിഞ്ഞ ത്രഡ് വര കാണാം. ഇതില്‍ പ്രകാശം തട്ടുമ്പോള്‍ നിറം മാറും. ആര്‍ബിഐ എന്നും ഭാരത് എന്നും കാണാം. നോട്ടിന്റെ ഇരു ഭാഗത്തും വെള്ള നിറമുണ്ട്. വാട്ടര്‍മാര്‍ക്ക് എന്നാണ് ഇതിനു പറയുക. ഇതു സൂര്യപ്രകാശത്തിനു നേരേ പിടിച്ചാല്‍ ഗാന്ധിജിയുടെ മുഖപടം കാണാം. അരികു വശത്ത് രൂപയുടെ സംഖ്യയുമുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുദ്ര, ഗവര്‍ണറുടെ ഒപ്പ്, അശോക സ്തംഭം തുടങ്ങി നോട്ടിലെ എട്ട് സ്ഥലങ്ങള്‍ അച്ചടിച്ചിരിക്കുന്നത് അല്‍പം ഉയര്‍ത്തി ഇന്റാഗ്ലിയോ പ്രിന്റിംഗിലാണ്. കാഴ്ചയില്ലാത്തവര്‍ക്ക് സംഖ്യ തിരിച്ചറിയാന്‍ ഇത് സഹായിക്കും.

നോട്ടിലെ ചിത്രങ്ങള്‍

നമ്മുടെ നോട്ടിലുള്ള ചിത്രങ്ങളും ചിഹ്നങ്ങളും ഏതൊക്കെയാണെന്ന് കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?. മുന്‍വശത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും ഗാന്ധിജിയുടെ മുഖചിത്രവും രൂപയുടെ മൂല്യ സംഖ്യയുമാണുള്ളത്. 1969 മുതലാണ് ഗാന്ധിജിയുടെ ചിത്രം നോട്ടില്‍ അച്ചടിക്കാന്‍ തുടങ്ങിയത്. പിറകുവശത്താണ് വ്യത്യസ്ത ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഓരോ നോട്ടിലും ചിത്രങ്ങള്‍ വ്യത്യസ്തമാണ്.

100 രൂപയില്‍ ഹിമാലയ പര്‍വതം, 50 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്, 20 രൂപ നോട്ടില്‍ കോവളം ബീച്ച്, 10 രൂപയിലാണെങ്കില്‍ ആന, കണ്ടാമൃഗം, കടുവ തുടങ്ങിയ വന്യമൃഗങ്ങളാണ്. ട്രാക്ടര്‍, കര്‍ഷകന്‍ എന്നിവയുടെ ചിത്രങ്ങളാണ് 5 രൂപ നോട്ടിലുള്ളത്.

പഴയ 1000 ത്തില്‍ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയേയും സമ്പത്ത് വ്യവസ്ഥിതിയേയുമായിരുന്നു ചിത്രീകരിച്ചിരുന്നത്. 500 ല്‍ മഹാത്മാ ഗാന്ധി നയിക്കുന്ന ദണ്ഡിയാത്രയായിരുന്നു. പുതിയ 2000 ത്തില്‍ മംഗള്‍യാനും 500 ല്‍ ചെങ്കോട്ടയുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ പ്രധാന ചിഹ്നമായ അശോകസ്തംഭം നോട്ടില്‍ അച്ചടിച്ചു തുടങ്ങിയത് 1950 മുതലാണ്. 2012 ജനുവരിയിലാണ് ദേവനാഗിരി ലിപിയിലെ ര എന്ന അക്ഷരത്തിന്റെ രൂപമുള്ള ചിഹ്നം രൂപയില്‍ വരുന്നത്. തമിഴ്‌നാട് സ്വദേശി ഡി ഉദയകുമാര്‍ രൂപകല്‍പന ചെയ്തതാണു ഈ ചിഹ്നം. ചിഹ്നം അംഗീകരിച്ചതോടെ കറന്‍സിക്കു ചിഹ്നമുള്ള അഞ്ചാമത്തെ രാഷ്ട്രമായി ഇന്ത്യ മാറി.

രൂപ രൂപപ്പെട്ട വിധം

റുപ്പി എന്ന വാക്കിന്റെ ഉത്ഭവം ഇന്ത്യ - ആര്യന്‍ ഭാഷയില്‍ നിന്നാണ്. വെള്ളി എന്നാണര്‍ഥം. രൂപ്യകം എന്ന സംസ്‌കൃത ഭാഷയില്‍നിന്നാണ് റുപ്പി ഉണ്ടായതെന്നും അഭിപ്രായമുണ്ട്. മലയാളത്തില്‍ രൂപയാണ്. ഉറുപ്പിക എന്നും പറയാറുണ്ട്.
ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, മൊറീഷ്യസ് എന്നീ രാജ്യങ്ങളിലും കറന്‍സി റുപ്പി തന്നെയാണ്. മാലദ്വീപില്‍ റുപ്പിയയും ഇന്തൊനേഷ്യയില്‍ റുപ്പ്യയുമാണ്.

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉത്തരേന്ത്യ ഭരിച്ചിരുന്ന ഷേര്‍ഷ സൂരിയാണ് റുപ്യ സംമ്പ്രദായം കൊണ്ടുവന്നത്. 40 ചെമ്പ് പൈസയ്ക്കു തുല്യമായിരുന്നു ഒരു റുപ്യ. ഇത് ഏകദേശം 11.34 ഗ്രാം വെള്ളിയുടെ തൂക്കം വരും. ഷേര്‍ഷയുടെ ഈ റുപ്യ സമ്പ്രദായമാണ് ബ്രിട്ടീഷ് ഇന്ത്യ പിന്‍തുടര്‍ന്നത്. ബ്രിട്ടീഷ് രൂപ പിന്നെ ഇന്ത്യന്‍ രൂപയായി മാറി.

ഇന്ത്യ കടലാസ് കറന്‍സി ഇറക്കുന്നത് 1861 ല്‍ ആണ്. 10 രൂപയാണ് ആദ്യം അച്ചടിച്ചത്. 1864 ല്‍ 20 രൂപ നോട്ടും 1872 ല്‍ 5 രൂപയും 1899 ല്‍ 10,000 രൂപ നോട്ടും ഇറക്കി. 1900 ല്‍ 100 രൂപ നോട്ടും 1905 ല്‍ 50 രൂപ നോട്ടും 1907 ല്‍ 500 രൂപ നോട്ടും 1909 ല്‍ 1000 രൂപ നോട്ടും അച്ചടിച്ചു.
എന്നാല്‍ വ്യത്യസ്ത പുതുമകളോടെ പല വര്‍ഷങ്ങളിലായി ആര്‍ബിഐ നോട്ടുകള്‍ പുതുക്കിയിട്ടുണ്ട്. 500 രൂപ 1987 ല്‍, 100 രൂപ 1996 ലും 2005 ലും, 50 രൂപ 1997, 2005 ല്‍, 1000 രൂപ 2000 ത്തില്‍, 20 രൂപ നോട്ട് 2001, 2006 ല്‍, 10 രൂപ 1996, 2006 ല്‍, 5 രൂപ നോട്ട് 2002, 2009 ല്‍ എന്നിങ്ങനെയായിരുന്നു പുതുക്കിയ വര്‍ഷങ്ങള്‍. എങ്കിലും 2005 ന് മുമ്പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും പിന്‍വലിച്ചതായി 2014 ല്‍ റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  43 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago