ഫൈസലിന്റെ കുടുംബത്തിന് ആശ്വാസമേകാന്‍ നിരവധി പേരെത്തി
തിരൂരങ്ങാടി: ഫൈസലിനു വേണ്ടിയുള്ള പ്രാര്‍ഥനക്കായി കൊടിഞ്ഞിപള്ളിയിലേക്ക് ആളുകള്‍ ഒഴുകിയെത്തി. വിയോഗത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ വിവിധഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ആരും ക്ഷണിക്കാതെതന്നെ അസര്‍ നമസ്‌കാരത്തിനായി കൊടിഞ്ഞി പഴയ ജുമാമസ്ജിദിലെത്തിയത്.
പള്ളി ഖത്വീബ് പി.എ ഹൈദരലി ഫൈസി ഉദ്‌ബോധനം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഖബര്‍ സിയാറത്തിനും പ്രാര്‍ഥനയ്ക്കും സയ്യിദ് ഷാഹുല്‍ഹമീദ് തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. തുടര്‍ന്ന് ഫൈസലിന്റെ കുട്ടികളേയും സന്ദര്‍ശിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.
പ്രതികളെ ഉടന്‍ പിടികൂടണം: മുസ്‌ലിം യൂത്ത് ലീഗ്
തിരൂരങ്ങാടി: ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ഫൈസലിനെ കൊലപ്പെടുത്തിയ നടപടി കാടത്തമാണെന്നും മതസൗഹാര്‍ദത്തിനു മാതൃകയായ നാട്ടില്‍ അരങ്ങേറിയ കൊലപാതകത്തിനു പിന്നിലെ കറുത്തകരങ്ങളെ ഉടന്‍ പിടികൂടണമെന്നും ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുജീബ് കാടേരി ആവശ്യപ്പെട്ടു. ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളോടൊപ്പം കൊടിഞ്ഞി തിരുത്തിയില്‍ ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് വേണ്ട എല്ലാ സഹായവും നേതാക്കള്‍ വാഗ്ദാനം ചെയ്തു. ഫൈസലിന്റെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തിയാണ് നേതാക്കള്‍ മടങ്ങിയത്. ജില്ലാ ഭാരവാഹികളായ വി.ടി സുബൈര്‍ തങ്ങള്‍, ഷരീഫ് കുറ്റൂര്‍, വി.കെ.എം ഷാഫി, ഗുലാം ഹസ്സന്‍ ആലംങ്കീര്‍, സി അബൂബക്കര്‍ ഹാജി തുടങ്ങിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."