HOME
DETAILS
MAL
തിരക്കൊഴിഞ്ഞ് പമ്പുകള്‍
backup
November 22 2016 | 05:11 AM
കാസര്‍കോട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ തിരക്കു കുറഞ്ഞു തുടങ്ങി. അസാധുവാക്കപ്പെട്ട നോട്ടുകള്‍ പമ്പുകളില്‍ എടുക്കാം എന്ന ഉത്തരവു നിലനിന്നതിനാല്‍ നോട്ടു നിരോധനത്തിന്റെ ആദ്യദിനങ്ങളില്‍ 500ഉം 1000വുമായി എത്തുന്നവര്‍ക്ക് ബാക്കി കൊടുക്കാനില്ലാതെ ബുദ്ധിമുട്ടിയിരുന്ന പമ്പുകാര്‍ക്ക് ഇപ്പോള്‍ പഴയേ പോലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ല.
ചില്ലറ ബാക്കി കൊടുക്കാനില്ലാത്തതിന്റെ പേരില്‍ നടന്ന തര്‍ക്കം സംഘര്‍ഷത്തില്‍ വരെ കലാശിച്ച ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ സാധാരാണ നിലയിലെക്കെത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും ഒരു മാസം മുമ്പുള്ള വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം വരെ കുറവു വരുന്നതായി പമ്പുടമകള്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."