കെ.ആര്‍.എല്‍.സി.സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: കേരള
റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) സമൂഹത്തിലെ വിവിധ മേഖലകളില്‍
പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍ കെ.ആര്‍.എല്‍.സി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് ഡോ. ആര്‍.ക്രിസ്തുദാസ്, കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ലത്തീന്‍ കത്തോലിക്കാമെത്രാന്‍സമിതിയുടെ വിവിധ കമ്മിഷന്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഷെവലിയര്‍ പ്രൊഫ. ഏബ്രഹാം അറക്കല്‍ (ഗുരുശ്രേഷ്ഠ), ഒ.വി.റാഫേല്‍(കലാപ്രതിഭ), സൈമണ്‍ കൂമ്പയില്‍ (വിദ്യാഭ്യാസ - ശാസ്ത്രരംഗം), എം. എക്‌സ്. ജൂഡ്‌സണ്‍(സമൂഹനിര്‍മിതി), ഫാ. ജോസഫ് വലിയവീട്ടില്‍ (വൈജ്ഞാനികസാഹിത്യം), റൂബിന്‍ ജോസഫ്(മാധ്യമം), സെബാസ്റ്റ്യന്‍ പള്ളിത്തോട് (സാഹിത്യം), ഇഗ്നേഷ്യസ് സില്‍വസ്റ്റര്‍ (കായികം), പി.വി. ആന്റണി (സംരംഭകന്‍), സോണി പവേലില്‍(യുവത) എന്നിവരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
ഭിന്നശേഷിയുള്ളവരുടെ അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ നീതു യു.ബി, നീന യു.ബി. എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കും. ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന അവാര്‍ഡ് 2016 ഡിസംബര്‍ 4 ന് ആലപ്പുഴയില്‍ നടക്കുന്ന സമുദായദിനസമ്മേളനത്തില്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."