സഹകരണ പ്രസ്ഥാനത്തിന്റെ വേരറുക്കാനുള്ള കേന്ദ്രനീക്കം വിപത്കരമെന്ന് മന്ത്രി പി തിലോത്തമന്‍
ചേര്‍ത്തല: ഇന്ത്യയ്ക്കു മാതൃകയായി ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന കേരളത്തിലെ സഹകരണ ബാങ്കുകളുടെ വേരറുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിപത്കരമാണെന്ന് മന്ത്രി പി തിലോത്തമന്‍.
അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച താലൂക്കുതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ അത്താണിയായ സഹകരണബാങ്കുകളുടെ സേവനം ഇല്ലാതായാല്‍ ഗുരുതരമാകും സംസ്ഥാനത്തെ സ്ഥതി. കേന്ദ്ര ധനമന്ത്രി കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് നല്ലത് പറയുകമാത്രമല്ല അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡുനേടിയ സംഘങ്ങളെയും സെക്രട്ടറിമാരെയും 25 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റുമാരെയും കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷനായി.
മത്സരവിജയികള്‍ക്ക് എ.എം ആരിഫ് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി.ജി മോഹനന്‍, എന്‍.ആര്‍ ബാബുരാജ്, ജ്യോതിമോള്‍, പി.വി ജോസഫ്, കെ. രാജപ്പന്‍ നായര്‍, കെ.ജെ സണ്ണി, സി.വി മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."