HOME
DETAILS
MAL
ബാങ്ക് വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്തി, തലമറച്ച് സോണിയ
backup
November 22 2016 | 12:11 PM
അലഹബാദ്: പള്ളിയില്‍ ബാങ്ക് വിളി മുഴങ്ങുമ്പോള്‍ പ്രസംഗം നിര്‍ത്തി ഷാള്‍ കൊണ്ട് തല മറച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് അലഹബാദില്‍ നടന്ന എക്സിബിഷന് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.
ഇന്ത്യയെ ശക്തവും വികസിതവുമാക്കുകയായിരുന്നു ഇന്ധിരാഗാന്ധിയുടെ വലിയ ആകുലത- ഇങ്ങനെ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സമീപത്തെ പള്ളിയില്‍ ബാങ്കുവിളി ഉയര്‍ന്നത്. ഉടനെ പ്രസംഗം നിര്‍ത്തി തലയിള്‍ ഷാളിടുകയായിരുന്നു.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചടങ്ങിലുണ്ടായിരുന്നു. 30 ശതമാനം മുസ്ലിംകളുള്ള ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."