സഹകരണ ബാങ്കുകളില്‍ പരിശോധന നടത്തുന്നതില്‍ തടസ്സമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെങ്കില്‍ നിയമാനുസൃതം പരിശോധന നടത്താമെന്നും ഇതിനു സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്നാല്‍, കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നോട്ട് അസാധുവാക്കിയതിനുപിന്നാലെ സംസ്ഥാനത്ത് ഏഴുപേര്‍ മരണപ്പെടാന്‍ ഇടയായ സാഹചര്യം ദു:ഖകരമാണ്. സാമ്പത്തികരംഗത്തെ ജനകീയ ബദല്‍ എന്നനിലയിലാണ് സഹകരണ പ്രസ്ഥാനം വളര്‍ന്നുവന്നത്.
ഗ്രാമീണമേഖലയില്‍ ശക്തമായ വേരോട്ടമുള്ള സഹകരണ ബാങ്കുകളെ ദുര്‍ബലപ്പെടുത്തിയാല്‍ മാത്രമെ മൂലധനശക്തികള്‍ക്ക് ഇവിടേക്ക് കടന്നുവരാന്‍ കഴിയൂ. ഇതിനുപിന്നില്‍ ആഗോള ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കണം. സഹകരണ മേഖലയുടെ അസ്ഥിവാരം തോണ്ടാനുള്ള കേന്ദ്ര നടപടിക്കെതിരെ ഒന്നിച്ചുനില്‍ക്കുകയാണ് ഉത്തമമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."