ബാങ്കിലെത്തിയത് 5.44 ലക്ഷം കോടി
മുംബൈ: നോട്ടുകള്‍ അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് കോടിക്കണക്കിന് രൂപ. 500, 1000 രൂപാ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിച്ചതോടെ 5.44 ലക്ഷം കോടി രൂപയാണ് രാജ്യത്തെ വിവിധ ബാങ്കുകളില്‍ എത്തിയത്. ഈ മാസം പത്തു മുതല്‍ 18 വരെയാണു ഇത്രയും തുകയെത്തിയതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. ഇതേകാലയളവില്‍ 1.03 ലക്ഷം കോടി രൂപ രാജ്യത്തെ എ.ടി.എമ്മുകളില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തു.
നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് ബാങ്കുകള്‍ വഴിയും മറ്റു ഏജന്‍സികള്‍ വഴിയും 33,006 കോടി രൂപ മാറ്റി നല്കി. 5,11,565 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായെത്തി.
1,03316 കോടി രൂപ എ.ടി.എം വഴിയും ബാങ്കുകളിലൂടെയും പിന്‍വലിച്ചു. അതേസമയം പണം പിന്‍വലിക്കലിനെത്തുടര്‍ന്നുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ പെട്രോള്‍ ബങ്ക്, റെയില്‍ എയര്‍ ടിക്കറ്റുകള്‍, പൊതു സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്‍പ്പെടെ പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ ഇളവ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."