കേരളത്തിന് നേരിയ മുന്‍തൂക്കം
ഗുവാഹത്തി: ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫിയുടെ രണ്ടാം ദിനത്തില്‍ കേരളത്തിനു നേരിയ മുന്‍തൂക്കം. 219 റണ്‍സില്‍ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ച കേരളത്തിനെതിരേ ആദ്യ ഇന്നിങ്സ് തുടങ്ങിയ ആന്ധ്ര ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയില്‍ പരുങ്ങുന്നു. നാലു വിക്കറ്റുകള്‍ കൈയിലിരിക്കേ കേരളത്തിന്റെ സ്കോറിനൊപ്പമെത്താന്‍ 46 റണ്‍സ് കൂടി വേണം അവര്‍ക്ക്. കെ.എസ് ഭരത് (54), പ്രശാന്ത് കുമാര്‍ (61) എന്നിവര്‍ തിളങ്ങി. കളി നിര്‍ത്തുമ്പോള്‍ 47റണ്‍സുമായി റിക്കി ഭുയി ക്രീസില്‍. കേരളത്തിനായി ഇഖ്ബാല്‍ അബ്ദുല്ല, ബേസില്‍ തമ്പി, രോഹന് പ്രേം എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു.
എട്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ കേരളത്തിന്റെ പോരാട്ടം 219ല്‍ അവസാനിക്കുകയായിരുന്നു. വലറ്റത്ത് 14 റണ്‍സ് നേടിയ മോനിഷും 15 റണ്‍സെടുത്ത ബേസില്‍ തമ്പിയും ചേര്‍ന്ന സഖ്യമാണ് സ്കോര്‍ 200 കടത്തിയത്. ആന്ധ്രയ്ക്കായി പി വിജയ കുമാര്‍ ആറു വിക്കറ്റുകള്‍ പിഴുതു. ഭാര്‍ഗവ് ഭട്ട് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."