മകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന പിതാവ് അറസ്റ്റില്‍
കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുന്നതിന്് കൂട്ടു നിന്ന പിതാവിനെ അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാംപ്രതിയായ സത്യനാണ് പിടിയിലായത്.
2014 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ചടയമംഗലം ഭാഗത്ത് ഒളിവില്‍ താമസിക്കുന്നതായി കൊട്ടാരക്കര ഡി.വൈ.എസ്.പി ബി കൃഷ്ണകുമാറിന് കിട്ടിയരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നും രണ്ടും പ്രതികളായ രതീഷ്കുമാറിനേയും മനോഹരന് എന്നുവിളിക്കുന്ന രത്നാകരനേയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് 16 വയസുകാരിയായ സ്വന്തം മകളുടെ മുറിയിലേയ്ക്ക് കയറ്റിവി ട്ടശേഷം കതകടച്ച് വെളിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു ഇയാള്‍. അഡീഷണല്‍ എസ്.ഐമാരായരതീഷ്, രവികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."