ആദ്യദിനം ആറ് റെക്കോര്‍ഡുകള്‍
കൊച്ചി: ജില്ലാ സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം പിറന്നത് ആറ് റെക്കോര്‍ഡുകള്‍. അഞ്ച് ജില്ലാ മീറ്റ് റെക്കോഡുകളും ഒരു സ്‌റ്റേറ്റ് റെക്കോര്‍ഡുമാണ് ഇന്നലെ മഹരാജാസ് സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരങ്ങളില്‍ പിറന്നത്. ഇന്നലെ ആരംഭിച്ച ആദ്യ മത്സരത്തില്‍ തന്നെ റെക്കോര്‍ഡ് പിറന്നു.
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ ഹയര്‍സക്കന്‍ഡറി സ്‌കൂളിലെ ബിബിന്‍ ജാര്‍ജാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. കഴിയവര്‍ഷം സ്ഥാപിച്ച തന്റെ തന്നെ റെക്കോര്‍ ഡാണ് ബിബിന്‍ തിരുത്തിയത്.
ഡിസ്‌കസ് ത്രോ വിഭാഗത്തില്‍ രണ്ട് റെക്കോഡുകളാണ് ഇന്നലെ പിറന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അമല്‍ പി. രാഘവ് ആണ് കഴിഞ്ഞവര്‍ഷം ഗവ.വി.എച്ച.എസ്.എസ് മാതിരപ്പള്ളിയിലെ ഷിജോ മാത്യു സ്ഥാപിച്ച 40.71 മീറ്റര്‍ എന്ന റെക്കോര്‍ഡ് 44.80 മീറ്റര്‍ എന്നാക്കി തിരുത്തിയത്. സബ്ജൂനിയര്‍ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് എ.എച്ച്.എസ്.എസിലെ ബിജോ തോമസ് കഴിഞ്ഞവര്‍ഷം ഗവ.വി.എച്ച.എസ്.എസ് മാതിരപ്പള്ളിയിലെബ്ലസി ഡേവസ്യറിന്റെ 25.98 മീറ്റര്‍ 34.34 മീറ്ററായാണ് തിരുത്തിയത്.
ഷോട് പുട്ടിലും ഇന്നലെ രണ്ട് റെക്കോഡുകള്‍ പിറന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലാണ് ഇത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗവ.വി.എച്ച.എസ്.എസ് മാതിരപ്പള്ളിയിലെ അന്‍ഫാസ് പി.എ 2009ല്‍ കോതമംഗലം മാര്‍ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില ജിബിന്‍ റെജിയുടെ 12.47 മീറ്റര്‍ 15.13 മീറ്ററായാണ് തിരുത്തിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗവ.വി.എച്ച.എസ്.എസ് മാതിരപ്പള്ളിയിലെ കെസിയ മറിയാബെന്നി റോക്കഡിനൊപ്പമെത്തി. 2001ല്‍ കോതമംഗലം മാര്‍ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സനിതാ സാജന്റെ 9.74 മീറ്റര്‍ 10.35 മീറ്ററായാണ് തിരുത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ മാര്‍ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദിഷിത് ടി.എന്‍ 2007ല്‍ കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബിനീഷ് കെ ഷാജിയുടെ 1.82 മീറ്റര്‍ 1.92 മീറ്ററായാണ് തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."