HOME
DETAILS

ഇബേ ഇന്ത്യയും ഓക്‌സിജനും ധാരണാപത്രം ഒപ്പിട്ടു

  
backup
November 23 2016 | 15:11 PM

%e0%b4%87%e0%b4%ac%e0%b5%87-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%82-%e0%b4%93%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%81%e0%b4%82

 

കൊച്ചി: പ്രമുഖ പേയ്‌മെന്റ് സൊലൂഷന്‍ സേവനദാതാവായ ഓക്‌സിജന്‍ സര്‍വീസസും, ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ മുന്‍നിര സ്ഥാപനമായ ഇബേയും ധാരണാപത്രം ഒപ്പിട്ടു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഓക്‌സിജന്റെ രണ്ടുലക്ഷത്തിലധികം റീട്ടെയ്ല്‍ ടച്ച് പോയ്ന്റുകളുടെ സേവനം ഇബേയ്ക്കു ലഭ്യമാകും.

ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്ക് ഇബേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നൂറു മില്ല്യണ്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഇബേ ഇന്ത്യ ഉപഭോക്താക്കളെയും മൊബൈല്‍ വാലറ്റ് പേയ്‌മെന്റ് സൊലൂഷനെയും സമന്വയിപ്പിക്കുന്ന സവിശേഷമായ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സംവിധാനവും ഇതുവഴി ഓക്‌സിജന്‍ അവതരിപ്പിക്കുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ 25000 ഓക്‌സിജന്‍ ഔട്ട്‌ലെറ്റിലെത്തി ഇബേയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വിവിധ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിലൂടെയോ സ്മാര്‍ട്ട്‌ഫോണിലൂടെയോ അറിയാനും ഓര്‍ഡര്‍ നല്‍കാനും സാധിക്കും. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൈവശമില്ലാത്തവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്തി ഇബേ ഉത്പന്നങ്ങള്‍ വാങ്ങാമെന്നതാണ് ഏറ്റവും വലിയ പ്രയോജനം.

ഡിജിറ്റല്‍ പണമിടപാടുകള്‍ രാജ്യത്ത് വര്‍ധിക്കുമ്പോള്‍ നോണ്‍ ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്ക് യഥാസമയം സുരക്ഷിതമായി പണമടയ്ക്കാനുള്ള വഴികള്‍ ആവശ്യമായി വരുന്ന സാഹചര്യമാണുണ്ടാകുന്നതെന്ന് ഇബേ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ലത്തീഫ് നഥാനി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago