മുത്വലാഖ് നിരോധിക്കാന്‍ സി.പി.എം വനിതാ സംഘടന ഒപ്പു ശേഖരണവുമായി രംഗത്ത്
മലപ്പുറം: മുത്വലാഖും ബഹുഭാര്യത്വവും നിരോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടന ഒപ്പു ശേഖരണവുമായി രംഗത്ത്. ഏക സിവില്‍കോഡ് നടപ്പിലാക്കാനും ഇസ്‌ലാമിക ശരീഅത്ത് ഭേദഗതി ചെയ്യാനുമുള്ള കേന്ദ്ര നീക്കത്തിനെതിരേ രാജ്യ വ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുമ്പോഴാണ് കേരളത്തില്‍ ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനു അനുകൂല സമീപനവുമായി രംഗത്തെത്തിയത്. അഖിലേന്ത്യാ തലത്തില്‍ ഒപ്പുശേഖരണം നടത്തി മുത്വലാഖ് നിരോധിക്കണമെന്ന് കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെടാനാണ് ഇവരുടെ നീക്കം.
സംസ്ഥാനത്ത് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങിയാണ് ഒപ്പു ശേഖരണം നടത്തുന്നത്. ഇതിനായി തയാറാക്കിയ ഫോമിനു മുകളില്‍ ബഹുഭാര്യത്വം, മുത്വലാഖ് എന്നിവയെ വിമര്‍ശിക്കുന്നുണ്ട്. ''തുല്യതയില്‍ അധിഷ്ഠിതമായ ലിംഗ നീതി ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും ലഭ്യമാക്കണം. വ്യക്തി നിയമങ്ങളിലെ വിവേചനത്തിനെതിരായി ഇസ്‌ലാം സമുദായത്തിനകത്ത് നടക്കുന്ന സകല പോരാട്ടങ്ങളെയും സര്‍വാത്മനാ പിന്തുണക്കുന്നു. സ്വേച്ഛാധിപത്യപരവും ഏകപക്ഷീയവുമായ മുത്വലാഖ് സമ്പ്രദായത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. മുസ്‌ലിംസ്ത്രീകള്‍ക്കെതിരായ കടുത്ത വിവേചനമായി ഞങ്ങള്‍ അതിനെ മനസിലാക്കുന്നു. ബഹുഭാര്യത്വം എതിര്‍ക്കപ്പെടേണ്ട കാര്യമാണ്. അതുകൊണ്ട് എത്രയും പെട്ടൊന്ന് ഏകപക്ഷീയമായ മുത്വലാഖും ബഹുഭാര്യത്വവും നിരോധിക്കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു'' എന്ന കുറിപ്പിനു താഴെ ഒപ്പുവയ്ക്കാനാണ് നിര്‍ദേശം.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ഒപ്പു ശേഖരണത്തിനായി മുസ്‌ലിം വീടുകള്‍ സന്ദര്‍ശിച്ചു സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചു ഒപ്പു ശേഖരണം നടത്തുന്നതില്‍ വ്യാപകമായ പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഏക സിവില്‍കോഡിനെതിരേ രാജ്യത്ത് വ്യാപകമായ ഒപ്പു ശേഖരണം നടക്കുമ്പോള്‍, മോദി സര്‍ക്കാരിനു അനുകൂലമായി ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കെതിരേ ഇടത് വനിതാ സംഘടന തന്നെ ഇറങ്ങി പുറപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."