HOME
DETAILS
MAL
അസ്ലം വധം: പ്രതികളില്‍ രണ്ടുപേര്‍ പൊലിസ് കസ്റ്റഡിയിലുള്ളതായി സൂചന
backup
November 23 2016 | 23:11 PM
നാദാപുരം: വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം വധക്കേസിലെ ഒളിവില്‍ കഴിയുന്ന പ്രതികളില്‍ രണ്ടുപേര്‍ പൊലിസ് കസ്റ്റഡിയിലുള്ളതായി സൂചന. കൃത്യം നിര്‍വഹിച്ച സംഘത്തിലെ നാല് പേരെയാണ് പിടികൂടാന്‍ ബാക്കിയുണ്ടായിരുന്നത്. ഓഗസ്റ്റ് പന്ത്രണ്ടിന് കൊലപാതകം നടന്നതിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താത്തത് ലീഗ് കേന്ദ്രങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിരുന്നു. അറസ്റ്റു വൈകിയതിനെ ത്തുടര്‍ന്ന് പ്രതികള്‍ സംഭവ സമയത്ത് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ പൊലിസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ കേസില്‍ ആദ്യം പിടികൂടിയ പ്രതിയും കൊലയാളി സംഘത്തിന് വാടക വാഹനം ഏര്‍പ്പാട് ചെയ്യുകയും ചെയ്ത നിധിന് എന്ന കുട്ടു കോടതി ജാമ്യത്തില്‍ പുറത്തിറങ്ങി. പത്തു പേരെയാണ് കേസില്‍ പൊലിസ് ഇതുവരെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."