HOME
DETAILS
MAL
രാമപുരം കോട്ടമല പ്രശ്നം: മാണി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
backup
November 24 2016 | 05:11 AM
പാലാ: രാമപുരം കുറിഞ്ഞി കോട്ടമലയിലെ പാറഖനനം സംബന്ധിച്ച് കെ.എം.മാണി എം.എല്‍.എയുടെ നേതൃത്വത്തില്‍ കോട്ടമല സംരക്ഷണ സമിതി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.
കോട്ടമലയില്‍ പാറഖനനത്തിനായി നടത്തുന്ന റോഡ് നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ജനങ്ങളുടെ ആശങ്കയ്ക്കു പരിഹാരം ഉണ്ടാക്കുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കെ.എം.മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സംരക്ഷണസമിതി നേതാക്കളായ റവ. ഫാ. തോമസ് അയിലൂകുന്നേല്, മാത്തച്ചന് പുതിയിടത്തുചാലില്‍, ജയപ്രകാശ് ഇലഞ്ഞിക്കല്‍, സോണി കമ്പകത്തിങ്കല്‍ എന്നിവര്‍ കെ.എം.മാണിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."