മധ്യവയസ്‌കനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടച്ച സംഭവം, മക്കളും സഹോദരനും അറസ്റ്റില്‍
നെടുങ്കണ്ടം: മധ്യവയസ്‌കനെ ബലമായി കാറില്‍കയറ്റിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തില്‍ അടച്ച സംഭവത്തില്‍ സഹോദരനും മക്കള്‍ക്കുമെതിരേ കേസെടുത്തു. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍വിട്ടു. തൂക്കുപാലം ജമീല മന്‍സിലില്‍ അബ്്ദുല്‍ കെ നാസറിനെയാണ് (52) കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ പൈങ്കുളം എസ്.എച്ച് മാനസികരോഗ കേന്ദ്രത്തില്‍ അടച്ചത്. സംഭവത്തില്‍ നാസറിന്റെ മകന്‍ നിയാസ്, സഹോദരന്‍ അബ്്ദുല്‍ കെ നജീബ്, നാസറിന്റെ ഭാര്യാസഹോദരീ പുത്രന്‍ ഹാരിസ് എന്നിവരെയാണ് നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റൊരു മകന്‍ അബ്്ദുല്‍ എം നസീബ് കൂടി പിടിയിലാകാനുണ്ട്. 21 നു രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേക്കടിയില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനായ നാസറിനെ മകന്‍ ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. മകന്റെ ഓപറേഷന്‍ നടത്താനുള്ള പണവുമായി തേക്കടിയില്‍ നിന്നെത്തിയ തന്നെ തൂക്കുപാലം ടൗണില്‍വച്ച് സഹോദരന്‍ നജീബും സംഘവും കാറില്‍പ്പിടിച്ചു കയറ്റുകയായിരുന്നെന്നു നാസര്‍ പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. കാറില്‍ കയറ്റിയ ഉടന്‍ കൈയും കാലും കൂട്ടിക്കെട്ടി. നജീബിനെ കൂടാതെ മക്കളായ നിയാസ്, നസീബ്, ഭാര്യ നസീമ, ഭാര്യാസഹോദരീ പുത്രന്‍ ഹാരിസ് എന്നിവര്‍ ചേര്‍ന്ന് ബോധം കെടുത്തുകയും പൈങ്കുളം ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സെല്ലില്‍ അടപ്പിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ നെടുങ്കണ്ടം സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് തൊടുപുഴ പൊലിസിനു കൈമാറി. തൊടുപുഴ പൊലിസാണ് നാസറിനെ ആശുപത്രിയില്‍ എത്തി മോചിപ്പിച്ചത്. ഇതിനിടെ പൈങ്കുളം ആശുപത്രിയില്‍ നിന്ന് തന്നെ ഏര്‍വാടിയിലേക്കു മാറ്റാനും കുടുംബാംഗങ്ങള്‍ ശ്രമിച്ചതായി നാസര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയോടെ തൂക്കുപാലത്തെത്തിച്ച നാസറിനെ ശാരീരികാസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനിസികാരോഗ്യ കേന്ദ്രത്തില്‍വച്ചു നല്‍കിയ മരുന്നിന്റെ പാര്‍ശ്വഫലം മാറാനും മര്‍ദ്ദനത്തിലേറ്റ പരിക്കുകള്‍ ഭേദമാകാനുമുള്ള ചികില്‍സയാണ് നല്‍കുന്നതെന്ന് ഡോക്്ടര്‍ വ്യക്തമാക്കി.
അതേസമയം, പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലിസ്, കേസില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന് ആക്ഷേപമുയര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് നാസറിനു നിയമ പരിരക്ഷ അടക്കമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുള്ള നടപടി സ്വീകരിച്ചതായി ഉടുമ്പന്‍ചോല താലൂക്ക് കുടുംബ കോടതി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."