9 ഏക്കറില്‍ ആഡംബര കൊട്ടാരമൊരുക്കി തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: കനത്ത സുരക്ഷാ സംവിധാനത്തില്‍ ഒന്‍പത് ഏക്കറില്‍ ഒരുക്കിയ പുതിയ വീട്ടിലേക്ക് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു താമസം മാറി.
നഗരത്തിന്റെ ഹൃദയഭാഗമായ ബെഗംപെറ്റില്‍ ഒരുക്കിയ വീടിന്റെ മുഴുവന്‍ ജനലുകളും ബുള്ളറ്റ്പ്രൂഫ് ആണ്.
250 പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയമാക്കി മാറ്റാവുന്ന തിയേറ്റര്‍, വലിയ കോണ്‍ഫറന്‍സ്ഹാള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ചെറിയ സെക്രട്ടറിയേറ്റിന്റെ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
35 കോടിയാണ് ബംഗ്ലാവിന് ചെലവു പറഞ്ഞിട്ടുള്ളതെങ്കിലും അവസാനവട്ട ഒരുക്കങ്ങള്‍ കൂടി കഴിയുമ്പോഴേക്കും 50 കോടിക്കടുത്ത് ചെലവ് വരും.
ഇതു വരെ ഈ ബംഗ്ലാവിന് പിറകിലുള്ള ചെറിയ വീട്ടിലായിരുന്നു മന്ത്രിയുടെ താമസം. എന്നാല്‍ ആ വീടിന് വാസ്തു ദോഷമുണ്ടെന്ന് കണ്ടാണ് പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്.ഇതിനെ കൂടാതെ വാസ്തു ശാസത്രമനുസരിച്ച് പുതുതായി സര്‍ക്കാര്‍ ഓഫീസ് കോംപ്ലക്‌സും നിര്‍മാണത്തിലാണ്.
അതേസമയം കോടികള്‍ മുടക്കി കൊട്ടാരം നിര്‍മിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. നോട്ട് നിരോധനത്താലും അല്ലാതെയും നാട്ടുകാര്‍ േെനട്ടാട്ടമോടുമ്പോള്‍ ജനങ്ങള്‍ നികുതി നല്‍കുന്ന പണമുപയോഗിച്ചാണ് ആഡംബര കൊട്ടാരം നിര്‍മിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."