HOME
DETAILS
MAL
വിഴിഞ്ഞത്തിന് പുതിയ തുറമുഖങ്ങള്‍ തിരിച്ചടിയാവില്ല: മന്ത്രി
backup
November 24 2016 | 06:11 AM
കോവളം: സമീപ സംസ്ഥാനങ്ങളില്‍ പുതിയ തുറമുഖങ്ങള്‍ വരുന്നത് വിഴിഞ്ഞം തുറമുഖത്തിന് തിരിച്ചടിയാവില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനി ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ യുവജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പരിപാടിയായ ' സക്ഷം 'പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ പരിശീലനം കഴിഞ്ഞവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. വിഴിഞ്ഞം പീപ്പില്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റ് അധ്യക്ഷനായി. പോര്‍ട്ട് സി.ഇ.ഒ സന്തോഷ് കുമാര്‍ മഹാപത്ര, വിസില്‍ എം.ഡി ഡോ.ജയകുമാര്‍, നഗര സഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."