മോദിയുടെ ശ്രമം സ്വകാര്യ ബാങ്കുകളെ സഹായിക്കാന്‍: കെ.എന്‍.എ ഖാദര്‍
ഫറോക്ക്: സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള മോദിയുടെ ശ്രമം സ്വകാര്യ കുത്തകബാങ്കുകളെ സഹായിക്കാനാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍. ബേപ്പൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ ധനകാര്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമം മോദി അധികാരമേറ്റുയുടനെ തുടങ്ങിയതാണ്. സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനതിരേ രാഷ്ട്രീയവൈര്യം മറന്നു എല്ലാവരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് നല്ലളം അധ്യക്ഷനായി.
മണ്ഡലം ലീഗ് പ്രസിഡന്റ് എന്‍.സി അബ്ദു റസാഖ്, സെക്രട്ടറി കെ.കെ ആലിക്കുട്ടി, പി.സി അഹമ്മദ്കുട്ടി ഹാജി, പി.എ വാരിദ്, മമ്മദ്കോയ ഹാജി, അസ്ക്കര്‍ ഫറോക്ക്, ഷഹീര്‍ നല്ലളം, ഷംസീര്‍ പാണ്ടികശാല, വാഹിദ് കല്ലംപാറ, എന്‍.എം ജാഫര്‍, സലാം അരക്കിണര്‍, ഷമീം കരുവന്തിരുത്തി, ജാസിര്‍ പാറാളി, റഷീദ് രാമനാട്ടുകര, മുജീബ് റഹ്മാന് ബസാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."