നീതി സ്‌റ്റോറിനെതിരേ ആരോഗ്യവകുപ്പ്
തലശ്ശേരി: പഴകിയ ഭക്ഷ്യഉല്‍പന്നങ്ങള്‍ ധര്‍മ്മടം നീതി സ്റ്റോര്‍ ലേലം ചെയ്തു വിറ്റു. 2014വരെ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള മൂന്നു ലക്ഷത്തില്‍പരം രൂപ വിലവരുന്ന ഉല്‍പന്നങ്ങള്‍ കേവലം 8,000 രൂപയ്ക്കാണ് ലേലത്തില്‍ വിറ്റുപോയത്. വിറ്റ ഉല്‍പന്നങ്ങള്‍ ധര്‍മ്മടം ജുമാമസ്ജിദ് പരിസരത്ത് ദേശീയപാതയില്‍ വ്യാപകമായി കഴിഞ്ഞ ദിവസം ചിലര്‍ വിറ്റഴിച്ചു. ഇറച്ചി മസാല, സോപ്പ്, ധാന്യങ്ങള്‍, ക്രീമുകള്‍, മല്ലി, പഞ്ചസാര എന്നിവ ഉള്‍കൊള്ളുന്ന ഉല്‍പന്നങ്ങളാണ് തെരുവോരത്ത് ചെറുവിലയ്ക്കു വിറ്റത്. ഇറച്ചിമസാല 100 ഗ്രാം പാക്കറ്റിന് പത്തു രൂപയ്ക്കും ഡിവോണ്‍ കുളിസോപ്പ് പത്തു രൂപ, വന്‍പയര്‍, പട്ടാണി, െതുവര എന്നിവ കലര്‍ത്തിയ ഒരു കിലോ പാക്കിന് മുപ്പതു രൂപ നിരക്കിലുമാണ് വിറ്റത്. ധര്‍മ്മടത്തെ ഓട്ടോഡ്രൈവര്‍മാരായ ഷറഫുദ്ദീന്‍, രജീഷ് എന്നിവര്‍ ഇവരുടെ വീടുകളില്‍ വീട്ടുകാര്‍ വാങ്ങിച്ച ഭക്ഷ്യോത്പന്നങ്ങളുടെ പാക്കറ്റില്‍ ശ്രദ്ധിച്ചപ്പോഴാണ് മൂന്നു വര്‍ഷം പഴക്കമുള്ള ഉത്പന്നങ്ങളാണ് എത്തിയിട്ടുള്ളതെന്നു മനസിലാക്കിയത്. ഭക്ഷ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഴിയോര കച്ചവടം നടത്തിയവരെ ധര്‍മ്മടം പൊലിസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."