HOME
DETAILS
MAL
മാവോയിസ്റ്റ് വേട്ട നടുക്കുന്നതെന്ന്് കെ.കെ രമ
backup
November 26 2016 | 05:11 AM
കോഴിക്കോട്:നിലമ്പൂര്‍ വനമേഖലയില്‍ രണ്ടുപേരെ പൊലിസ് സേന വെടിവെച്ചു കൊന്ന സംഭവം നടുക്കുന്നതാണെന്നു ആര്‍.എം.പി ഐ നേതാവ് കെ.കെ രമ. ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് പൊലിസ് അവകാശപ്പെട്ടിരിക്കുന്നത്.എന്നാല്‍ ഇത്തരം ഏറ്റുമുട്ടല്‍ വധങ്ങളുടെ വിശ്വാസ്യത, ഒട്ടേറെ മുന്‍ അനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളവര്‍ക്ക് മുമ്പില്‍ സംശയാസ്പദമാണ്.
നിബഡ വനങ്ങള്‍ക്കകത്ത് തോക്കിന്‍ കുഴലുകള്‍ കൊണ്ട് ഭരണകൂടം നേരിട്ട് വിധിയും വിചാരണയും നിര്‍വ്വഹിക്കുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ അനുവദിക്കാവുന്നതല്ല. ഇതുസംബന്ധിച്ച വസ്തുതകള്‍ ഒരു സ്വതന്ത്ര്യ അന്വേഷണത്തിലൂടെ വെളിപ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."