പാര്‍ട്ടിയിലെ ഐക്യം ഷൊര്‍ണൂരില്‍ ശശിക്ക് വിജയക്കുതിപ്പൊരുക്കി
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പി.കെ.ശശിയുടെ ഉജ്ജ്വല വിജയക്കുതിപ്പിന് പിന്നില്‍ പിണക്കങ്ങള്‍ മാറ്റിവെച്ചു കൂട്ടായപ്രവര്‍ത്തനം. നേതൃത്വത്തിനു തന്നെ ഞെട്ടിപ്പിച്ചഭൂരിപക്ഷമാണ് ശശിക്ക് ലഭിച്ചത്.
24547 വോട്ടിന്റെ ഭൂപരിപക്ഷം. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ യുവനേതാവായിരുന്ന പി.കെ.സുധാകരന്റെ പേരായിരുന്നു മുന്തിയപരിഗണനയില്‍ ഉണ്ടായിരുന്നത്.
സുധാകരനെ ഒഴുവാക്കിയതില്‍ മണ്ഡലത്തില്‍ വിവിധ കോണുകളില്‍ നിന്ന് അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് സുബൈദ ഇസഹാക്കിന്റെ പേരു വന്നെങ്കിലും പിന്നീട് തൃത്താലയിലേക്ക് മാറ്റുകയായിരുന്നു. നിനച്ചിരിക്കാതെ പി.കെ.ശശിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പേന ഉയര്‍ന്ന് വന്നത്. കന്നി മല്‍സരത്തിന് തുടങ്ങിയ ശശിക്ക് ആശങ്ക കൂട്ടും ഉണ്ടായിരുന്നില്ല. മുന്‍ എം.എല്‍.എയായിരുന്ന കെ.എസ്.സലീഖയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനം ശോഭിക്കാതിരുന്നതിനാല്‍ ഇടതുമുന്നണിക്കും പ്രവര്‍ത്തകര്‍ക്കും ആശങ്ക ഇല്ലാതിരുന്നില്ല.
ഷൊര്‍ണൂരില്‍ ഉണ്ടായിരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്ന തടയണ പദ്ധതി എങ്ങും എത്താത്തതിലും മുന്നണിക്ക് ക്ഷീണമുണ്ടാക്കും എന്ന കരുതിയിരുന്നു. ത്രികോണ മല്‍സരത്തില്‍ പ്രചാരണം എന്‍.ഡി.എയായിരുന്നു മുന്നില്‍. പ്രചാരണം ഒപ്പം എത്താന്‍ മൂന്നാംഘട്ട പര്യാടനത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
പിന്നീട് ശക്തമായ പ്രചാരണമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്. സംഘടന യോഗങ്ങള്‍, കുടുംബ യോഗങ്ങള്‍, തറ കമ്മിറ്റികള്‍ എന്നിവ പ്രചാരണത്തിന് പ്രചോദകമായി.
എം.ആര്‍.മുരളിയുടെയും പ്രവര്‍ത്തകരുടെയും പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവും പ്രവര്‍ത്തനത്തിനും വിജയത്തിനും ആക്കം കൂട്ടി. ഘടകകക്ഷിയായ സി.പി.ഐയുടെ പ്രവര്‍ത്തനവും മുന്നണിയെ കെട്ടുറപ്പുണ്ടാക്കി. ആകെ വോട്ട് 184226 പോള്‍ ചെയ്തത് 141140, പി.കെ.ശശി 66165 സി.സംഗീത (കോണ്‍ഗ്രസ്) 41618, എന്‍.ഡി.എ വി.പി.ചന്ദ്രന്‍ 28836 എന്നിങ്ങനെ വോട്ട് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."