HOME
DETAILS
MAL
ആറന്മുള: രേഖകള്‍ ഹാജരാക്കണമെന്ന് കോടതി
backup
November 26 2016 | 06:11 AM
കൊച്ചി: ആറന്മുള വിമാനത്താവളത്തിന് അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിമാനത്താവള നിര്‍മാണത്തിനെതിരേ കവയത്രി സുഗതകുമാരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണു നിര്‍ദേശം. ഇന്നലെ ഹരജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ വിമാനത്താവളത്തിനായി വാങ്ങിയ സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനം റദ്ദാക്കാന്‍ നടപടിയായെന്നും വിമാനത്താവളത്തിനുള്ള അനുമതി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."