ചലച്ചിത്രതാരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി
കൊച്ചി: ചലച്ചിത്രതാരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. ആദ്യവിവാഹബന്ധം ഉപേക്ഷിച്ച ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ രഹസ്യമാക്കിവെച്ചശേഷം ഇന്നലെ രാവിലെയാണു പുറത്തുവിട്ടത്. ഇന്നലെ രാവിലെ 9.55നു കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.
ദീലീപിന്റെയും കാവ്യയുടെയും ആദ്യവിവാഹങ്ങളും വിവാഹമോചനവും ഏറെ വാര്‍ത്തയായിരുന്നു. ചലച്ചിത്രതാരം മഞ്ജുവാര്യരെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തിരുന്ന്. 1998 ഒക്ടോബര്‍ 20ന് വിവാഹിതരായ ഇരുവരും 2015 ജനുവരിയില്‍ 31നാണ് നിയമപ്രകാരം വിവാഹമോചനം നേടിയത്. 2009ല്‍ കുവൈത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ചന്ദ്രയുമായി ആദ്യ വിവാഹം നടത്തിയ കാവ്യ അഭിപ്രായഭിന്നതത്തെുടര്‍ന്നു വിവാഹബന്ധം വേര്‍പ്പെടുത്തുകയും 2010 ജൂലൈയില്‍ ദിലീപ് ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു.
ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ജയറാം, ജനാര്‍ദ്ദനന്‍, സിദ്ദീഖ്, ലാല്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, മീരാ ജാസ്മിന്‍, ജോമോള്‍, ചിപ്പി, മേനക സംവിധായകരായ ജോഷി, കമല്‍, സിദ്ദീഖ് അടക്കം ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്ത് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."