പവിത്രന് വധക്കേസ്: സുബീഷ് റിമാന്‍ഡില്‍
കൂത്തുപറമ്പ്: സി.പി.എം ചിറ്റാരിപ്പറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജി പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മാഹി ചെമ്പ്രയിലെ സുബീഷിനെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സി.പി.എം പടുവിലായി ലോക്കല്‍കമ്മിറ്റിയംഗം കെ മോഹനന് കൊല്ലപ്പെട്ട കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുബീഷിനെ ഇന്നലെ രാവിലെയാണു പ്രൊഡക്ഷന്‍ വാറന്റ് ഉത്തരവ് പ്രകാരം പൊലിസ് കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞദിവസം മോഹനന് വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണു പവിത്രന്റെ കൊലപാതകത്തില്‍ തനിക്കും പങ്കുണ്ടെന്നു സുബീഷ് മൊഴി നല്‍കിയത്.
അറസ്റ്റുചെയ്ത ശേഷം തന്നെ പൊലിസ് ക്രൂരമായി മര്‍ദിച്ചതായും ഇപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടുവരികയാണെന്നും സുബീഷ് ഇന്നലെ കോടതിയില്‍ മൊഴിനല്‍കി. സുബീഷിനെ എത്തിച്ചപ്പോള്‍ എസ്.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."