രക്ഷിക്കാം പുഴകളെ
ഷൊര്‍ണൂര്‍: നശിച്ചു കൊണ്ടിരിക്കുന്ന പുഴകളെ എങ്ങനെ സംരക്ഷിക്കാം എന്ന് കാണിച്ചു തരികയാണ് പാലക്കാട് വേങ്ങശ്ശേരി വി.കെ.എം യുപി സ്‌കൂളിലെ സിദ്ധാര്‍ത്ഥും പ്രഭാതും. സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഇവര്‍ അവതരിപ്പിച്ച ആശയം കാണികള്‍ക്ക് വ്യത്യസ്ഥ അനുഭവമായി. ഇതിനു പുറമേ മരിച്ചു കൊണ്ടിരിക്കുന്ന പുഴകളുടെ അവസ്ഥ പത്രവാര്‍ത്ത കട്ടിങ്ങുകളും ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യാമെന്ന് വെളിപ്പെടുത്തുകയാണ് അനുപമയും ശ്രീലക്ഷ്മിയും. ശാസ്‌ത്രോല്‍സവം നടക്കുന്ന ഷൊര്‍ണൂരിലെ വിവിധ വേദികളിലെ കാഴ്ചകള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയമാകുകയാണ്.
ജില്ലയിലെ ജേതാക്കളെ പിന്നിലാക്കി ശ്രാവണ്‍ ശശി
ഷൊര്‍ണൂര്‍: ജില്ലാ ശാസ്ത്രമേളയില്‍ എ ഗ്രോഡോടെ മൂന്നാം സ്ഥാനത്തിലേക്ക് പിന്‍ തളളിയ ശ്രാവണ്‍ശശിക്ക്്് അപ്പീല്‍ വഴി എത്തി എ ഗ്രേഡ് നേടി. നിലവിലുളള ജില്ലയിലെ ഒന്നാം സ്ഥാനക്കാരനെ പിന്‍തളളിയാണ് സംസ്ഥാനത്ത് എഗ്രേഡ് നേടിയത്.അപ്പീല്‍ വഴി എത്തിയാണ് ഇത്തവണ മത്സരിച്ചത്്. ഇലക്ട്രിക്ക് വയറിങ്ങില്‍ ആറ്്് വര്‍ഷമായി ജില്ലയിലും സംസ്ഥാനത്തും മത്സരിക്കുന്ന ശ്രാവണ്‍ശശി ആനക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്്് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."