സൂര്യപ്രകാശം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാന്‍ പുതുവഴി
ഷൊര്‍ണൂര്‍: സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ സൂര്യപ്രകാശം ഉപയോഗപ്പെടുത്തി പുതിയ രീതിയും കുറഞ്ഞചിലവിലും വൈദ്യുതിഉണ്ടാക്കാനുള്ള കണ്ടെത്തലുമായി വിദ്യാര്‍ഥിനികള്‍. വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനികളായ ദിയാബിന്‍സില യും അജീന നാദിയയുമാണ് 'ഹൈ എഫിഷ്യന്‍സി പവര്‍ പ്ലാന്റ് ' എന്ന നിശ്ചല മാതൃകയുമായി മത്സരത്തിന് എത്തിയത്. തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മാതൃക പ്രദര്‍ശനം കാണുവാനും പ്രവര്‍ത്തനം കേട്ടറിയാനും കുട്ടികളും മുതിര്‍ന്നവരും ഒഴുകിയെത്തി.
പ്രകൃതിയുടെ വരദാനമായ സൂര്യരശ്മികളെ കണ്ണാടികളെ പ്രത്യേക രീതിയില്‍ ക്രമീകരിച്ച് വെളിച്ചത്തെ പ്രതിഫലിപ്പിച്ച് ആദ്യം താപോര്‍ജ്ജമാക്കും. പിന്നീട് എം.എച്ച്.ഡി. പ്ലാന്റില്‍ എത്തിക്കുന്നു. പിന്നീട് തെര്‍മല്‍ പ്ലാനറ്റിലും വാതക ടര്‍ബൈനിലും എത്തിച്ചാണ് ചിലവുകുറഞ്ഞ രീതിയില്‍ വൈദ്യുതി ഉണ്ടാക്കുന്നത്. പ്രകൃതി മലിനീകരണമോ ഖരമാലിന്യങ്ങളോ ഉണ്ടാക്കാതെ വൈദ്യുതി ഉണ്ടാക്കാം എന്നതും ഒരു ചിലവില്‍ മൂന്നുമടങ്ങ് വൈദ്യുതി ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയെന്ന് വിദ്യാര്‍ഥിനികള്‍ വിശദികരിച്ചു. സൂര്യപ്രാകാശം കുറയുന്നസമയത്തും രാത്രികാലങ്ങളിലും വൈദ്യുതി ഉണ്ടാകാന്‍ പരിമിതിയുള്ളതാണ് ഇതിന്റെ ന്യുനത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."