മണ്ണഞ്ചേരിയില്‍ സി.പി.എം നേതാവിന്റെ കട കത്തിക്കാന്‍ ശ്രമം
മണ്ണഞ്ചേരി : സി.പി.എം നേതാവിന്റെ കച്ചവടസ്ഥാപനം കത്തിക്കാന്‍ ശ്രമം. മണ്ണഞ്ചേരി പഞ്ചായത്തില്‍ 16 -ാം വാര്‍ഡില്‍ ആനാപ്പുഴവെളിയില് വീട്ടില്‍ തങ്കപ്പന്റെ മകനും സി.പി.എം അമ്പനാകുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.പി നിഷാന്തിന്റെ നേതാജിയിലെ കടയ്ക്കാണ് തീയിട്ടത്. ഇന്നലെ പുലര്‍ച്ചേ ഒരു മണിയോടെയാണ് കടയില്‍ നിന്നും തീ ഉയരുന്നത് അയല്‍വാസികള്‍ കണ്ടത്. വിവരം നിഷാന്തിനെ അറിയിക്കുകയും നാട്ടുകാര്‍ സമീപത്തെ വീട്ടില്‍ നിന്നും പമ്പിംങ്മോട്ടോര് പ്രവര്‍ത്തിപ്പിച്ച് വെള്ളമൊഴിക്കുകയായിരുന്നു. നിഷാന്ത് എത്തി കട തുറന്നപ്പോള്‍ കടയ്ക്കുള്ളിലേക്ക് തീ പടര്‍ന്നിരിന്നു. കച്ചവടസ്ഥാപനത്തിന്റെ കൗണ്ടര്‍ ഭാഗത്ത് തീ പടര്‍ന്നെങ്കിലും ഉടന്‍ തന്നെ കെടുത്താന്‍ കഴിഞ്ഞതിനാല്‍ വന്‍നഷ്ടം ഒഴിവായി. ലഹരി ഉപയോഗിക്കുന്ന ഒരു പറ്റം സാമൂഹ്യവിരുദ്ധരാണ് സംഭവത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. വ്യാപാരികള്‍ രാവിലെ ഹര്‍ത്താല്‍ ആചരിച്ചു. വൈകിട്ട് നേതാജി ജംങ്ഷനില്‍ സി.പി.എം പ്രതിഷേധ സമ്മേളനം നടത്തി. ഏരിയസെക്രട്ടറി കെ.ഡി മഹീന്ദ്രന്, രഘുനാഥ്, ആര് റിയാസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."