എം.ടിയുടെ 'കാലം' ഇനി അറബി ഭാഷയിലും
കോഴിക്കോട്: കാലത്തിന്റെ മറുകര തീണ്ടാനുള്ള യാത്രയില്‍ സേതു അനുഭവിച്ച അന്തഃസംഘര്‍ഷങ്ങള്‍ ഇനി അറബ് ലോകത്തെ സാഹിത്യാസ്വാദകരെക്കൂടെ അസ്വസ്ഥരാക്കും.'കാലം' എന്ന എം.ടിയുടെ നോവല്‍ അറബിഭാഷയില്‍ പുറത്തിറങ്ങി.
'കാലം' എന്നുതന്നെയാണ് പുസ്തകത്തിന്റെ അറബി ശീര്‍ഷകം. യു.എ.ഇയിലെ പ്രമുഖ പരിഭാഷാ പ്രസാധകരായ കലിമയാണ് പുസ്തകം പുറത്തിറക്കിയത്. കലിമ പുറത്തിറക്കുന്ന രണ്ടാമത്തെ മലയാളം നോവലാണിത്. ലോകത്തെ മികച്ച സാഹിത്യകൃതികള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിന് അബൂദബി കിരീടാവകാശിയുടെ ധനസഹായത്താല്‍ സാംസ്‌കാരിക പൈതൃക അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസംരംഭമാണിത്.
ഈജിപ്തിലെ പ്രമുഖ കഥാകാരിയും നോവലിസ്റ്റും വിമര്‍ശകയും അദ്ധ്യാപികയും പ്രഭാഷകയും നിരവധി കൃതികളുടെ രചയിതാവുമായ സഹര്‍ തൌഫീഖാണ് നോവലിന്റെ പരിഭാഷക. അമര്‍ത്യാ സെന്നിന്റെ 'ഐഡന്‍ഡിറ്റി ആന്‍ഡ് വയലന്‍സ്' എന്ന നോവലും ഇവര്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
2010ല്‍ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനംപോലെയുടെ അറബി പരിഭാഷ പുറത്തിറക്കിയിരുന്നു. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബുള്‍ബുള്‍ ലിറ്റററിയെന്ന ഏജന്‍സിയാണ് രണ്ട് നോവലുകളും വിദേശത്ത് എത്തിച്ചത്. ബി.എം.സുഹറയുടെ മൊഴി, നിലാവ് എന്നീ നോവലുകളും കഴിഞ്ഞവര്‍ഷം ഇവരുടെ ശ്രമപരമായി അറബിയില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."