വായ്പ തട്ടിപ്പ് നടത്തിയ യുവാവിനെ പിടിക്കൂടി
കൊച്ചി: വ്യാജരേഖകള്‍ ഉണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയ യുവാവിനെ പൊലിസ് പിടുകൂടി. പത്തനംതിട്ട ജില്ലയിലെ തെള്ളിയൂര്‍ പോസ്റ്റില്‍ ഞാക്കകാലയില് വീട്ടില്‍ ചാര്‍ളി ചാക്കോ ചെറിയാ (25)നാണ് പിടിയിലായത്. എറണാകുളം പെന്റാമേനകയിലെ ഫോണ്‍ 4, ഐ.ടി നെറ്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് വായ്പ വ്യവസ്ഥയില്‍ ഫോണ്‍ വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് ഉപഭോക്താക്കളുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി നല്കി ബജാജ് ഫിനാന്‍സില്‍ നിന്നും ലോണ്‍ എടുത്ത് ഫോണ്‍ വാങ്ങിയ ശേഷം ഉപഭോക്താക്കള്‍ക്കു നല്‍കാതെ മറിച്ചുവിറ്റും, ഫിനാന്‍സ് സ്ഥാപനത്തില്‍ ലോണ്‍തുക തിരിച്ചടക്കാതെയും തട്ടിപ്പ് നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലിസ് പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്നും തിരിച്ചടവ് ലഭിക്കാതായതിനെ തുടര്‍ന്ന് ഫിനാന്‍സ് സ്ഥാപനം നടത്തിയ പരിശോധനയിലാണ് പ്രതിയുടെ തട്ടിപ്പ് വെളിവായത്. തുടര്‍ന്ന് ബജാജ് ഫിനാന്‍സ് അധികൃതരുടെ പരാതിയില്‍ പ്രതിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.നിരവധിയാളുകളുടെ പേരില്‍ പ്രതി തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ജി.ഡി വിജയകുമാറിന്റെ നിര്‍ദേശാനുസരണം സെന്‍ട്രല്‍ എസ്.ഐ വി ഷിബു, എ.എസ്.ഐ ഉണ്ണികൃഷ്ണന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ റോയി, അനില്‍ കുമാര്‍, മണി, ഷാജി എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."