HOME
DETAILS

നാട്ടുക്കാര്‍ക്ക് ഭീഷണിയായി പോത്തുകള്‍; അധികൃതര്‍ക്ക് മിണ്ടാട്ടമില്ല

  
backup
May 20 2016 | 19:05 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf

മുവാറ്റുപുഴ: വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി മാര്‍ക്കറ്റ് മേഖലയില്‍ പോത്തുകള്‍ വിലസുന്നു. വില്‍പ്പനയ്ക്കും അറവിനുമായി സംരക്ഷിക്കുന്ന പോത്തുകളാണു പൊതുനിരത്തിലിറങ്ങി ഭീഷണി ഉയര്‍ത്തുന്നത്.
കാവുങ്കരയിലും പെരുമറ്റത്തുമായി അനധികൃതമായി വളര്‍ത്തുന്ന പോത്ത് കേന്ദ്രങ്ങളില്‍ നിന്നാണു മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപമുള്ള തുറന്നസ്ഥലത്തേക്കു മേയാന്‍ തുറന്നുവിടുന്നത്. ഇതുമൂലം ഇ.ഇ.സി മാര്‍ക്കറ്റ്-ബൈപ്പാസില്‍ റോഡിലൂടെയും കുറുകയും പോത്തുകള്‍ സഞ്ചരിക്കുന്നതോടെ ഇരുചക്രവാഹനങ്ങളുള്‍പ്പെടെ അപകടത്തില്‍പ്പെട്ട് നിരവധിപേര്‍ക്കാണു പരുക്കേറ്റിരിക്കുന്നത്. കഴിഞ്ഞദിവസം ഇ.ഇ.സി മാര്‍ക്കറ്റ് റോഡില്‍ സ്‌കൂട്ടറില്‍ പോത്ത് തട്ടി കീരമ്പാറ സ്വദേശിയായ യുവാവിനു പരുക്കേറ്റിരുന്നു.
പരുക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സാസഹായമോ മറ്റും ലഭിക്കാതെ സ്വന്തം പണം മുടക്കി ചികിത്സിക്കേണ്ടവസ്ഥയിലാണ്. ഒരുമാസത്തിന് മുമ്പ് പെരുമറ്റത്ത് അറക്കാന്‍ കൊണ്ടുവന്ന പാത്ത് വിരണ്ടോടുകയും മണിക്കൂറുകളോളം നഗരത്തെ വിറപ്പിച്ചശേഷം നഗരസഭാ ഓഫിസില്‍ ഓടിക്കയറി നാശം വിതച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഉടമസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചിരുന്നത്.
അറവ് കേന്ദ്രങ്ങളിലെ പോത്തിനെ കൂട്ടമായി റോഡിലൂടെ കൊണ്ടുപോകുന്നതും നഗരത്തില്‍ പതിവാണ്. ഇങ്ങിനെ തുറുവിടുന്ന പോത്തിന്റെ ഉടമസ്ഥരാരെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. പൊതുനിരത്തില്‍ മൃഗങ്ങളെ തുറന്ന് വിടുന്നതു മുനിസിപ്പല്‍-പഞ്ചായത്ത് നിയമങ്ങള്‍ക്കു വിരുദ്ധമാണ്. ഇങ്ങിനെ തുറന്ന് വിടുന്ന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പിന് അധികാരമുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി അനധികൃത പോത്ത് വളര്‍ത്ത് കേന്ദ്രത്തിനെതിരെയോ പൊതുനിരത്തിലേക്ക് തള്ളുതിനെതിരയോ നടപടി സ്വീകരിക്കുന്നില്ല.
പരാതി നല്‍കിയാല്‍പോലും യാതൊരുവിധ അന്വേഷണവും നടത്താറില്ല. ഇത് മുതലാക്കി പോത്തുകളെ രാവിലെ തന്നെ റോഡിലൂടെ തുറുവിട്ടശേഷം ഉടമകള്‍ മുങ്ങുന്നത് പതിവാണ്. വാഹനയാത്രക്കാരും കാല്‍നടക്കാരും പോത്ത് മൂലമുണ്ടാകുന്ന ദുരിതം പേറേണ്ട അവസ്ഥയാണിപ്പോള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  18 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  27 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  32 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago