റേഷന്കടത്ത്: അരിയും ഗോതമ്പും പിടിച്ചെടുത്തു
കൊല്ലം: അനധികൃതമായി ലോറിയില്‍ കടത്തിയ റേഷന്‍ അരിയും ഗോതമ്പും പിടിച്ചെടുത്തു. 175 ചാക്കു ഗോതമ്പും 75 ചാക്ക് അരിയുമാണ് പിടിച്ചെടുത്ത്. ചിന്നക്കടയില്‍ ട്രാക്ക് പ്രവര്‍ത്തകര്‍ രാത്രികാലത്തു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കു ചുക്കു കാപ്പി വിതരണം നടത്തുന്നതിനിടെ അരിയും ഗോതമ്പുമായെത്തിയ ലോറി , കൊല്ലം വെസ്റ്റ് സി.ഐ. വി.എസ്. ബിജുസംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് റേഷനിങ് ഓഫിസര്‍ നടത്തിയ പരിശോധനയിലാണ് പൊതുവിതരണത്തിനുള്ള ഭക്ഷ്യസാധനങ്ങളാണെന്നു കണ്ടെത്തിയത്. ബാലരാമപുരം ഉച്ചക്കട ഭാഗത്തുനിന്നും കൊണ്ടുവരികയായിരുന്നുവെന്നും ഗോതമ്പ് ചേര്‍ത്തല കണിച്ചുകുളങ്ങര ഇമെസിയോ ആഗ്രോടെക്കിലേക്കും അരി മൂവാറ്റുപുഴ നാഷണല്‍ ട്രേഡേഴ്സിലേക്കുമുള്ളതായിരുന്നുവെന്ന് ഡ്രൈവര്‍ നെയ്യാറ്റിന്‍കര ചെങ്കല്‍ എരപ്പകാണി മേലേപൊറ്റയില് സുജിന്‍(23) വെളിപ്പെടുത്തി. അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുമെന്നു കൊല്ലം ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന് അറിയിച്ചു
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."