'മാവോയിസ്റ്റുകളെ മറന്ന് ഫിദല്‍ കാസ്ട്രോയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നത് അശ്ലീലം'
തിരുവനന്തപുരം: നിലമ്പൂരില്‍ പൊലിസ് നടപടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെക്കുറിച്ച് ഒരക്ഷരം പറയാത്ത ഇടതുപക്ഷ നേതാക്കള്‍ ക്യൂബയില്‍ അന്തരിച്ച ഫിദല്‍ കാസ്ട്രോയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചതു വലിയ അശ്ലീലമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണു ഇടതുപക്ഷ നേതാക്കളെ അദ്ദേഹം വിമര്‍ശിച്ചത്.
രണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് ഇടതുസര്‍ക്കാര്‍ കൊന്നതെന്നു മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു ഭരണപക്ഷ എം.എല്‍.എ ആയിരിക്കുമ്പോഴും മാവോയിസ്റ്റുകളോടുള്ള പൊലിസ് സമീപനത്തെക്കുറിച്ചുള്ള വിയോജിപ്പ് താന്‍ പരസ്യമായി നിയമസഭക്കുള്ളില്‍ സൂചിപ്പിച്ചിരുന്നു. അന്നു മാവോയിസ്റ്റ് സാഹിത്യത്തിന്റെ പേരില്‍ കേസെടുത്തുവെങ്കില്‍ ഇന്നു രണ്ടു മനുഷ്യരെ വെടിവച്ചു കൊന്നു. ഈ വിഷയത്തില്‍ ഇടതുപക്ഷ നേതാക്കളൊന്നും പ്രതികരിക്കില്ലെന്ന് അറിയാമെങ്കിലും സഖാവ് എം.എ ബേബിയെങ്കിലും പ്രതികരിക്കണമെന്നും ബല്‍റാം ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."