പഴയകുന്നുമ്മേല്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ സി.പി.ഐ-സി.പി.എം പോര്
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഇടതു മുന്നണിയിലെ സി.പി.ഐ-സി.പി.എം അംഗങ്ങള്‍ തമ്മില്‍ വാഗ്വാദവും ബഹളവും. ബഹളത്തിനിടെ വൈസ് പ്രസിഡന്റ് അശ്ലീല പദ പ്രയോഗം നടത്തിയത് കൂടുതല്‍ ബഹളത്തിനു കാരണമായി.
ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പതിനാലാം വാര്‍ഡിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കമ്മിറ്റിയില്‍ സി.പി.ഐ-സി.പി.എം അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയുടെ വക്കോളം എത്തിയ സംഭവങ്ങള്‍ക്ക് കാരണമായത്. അംഗങ്ങള്‍ ഒറ്റകെട്ടായി വികസന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മുന്നോട്ടു പോകണം എന്ന് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോള്‍, ബസ് സ്റ്റാന്റിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയണമെന്ന് സി.പി.ഐ വാര്‍ഡു മെമ്പര്‍ കൂടിയായ ധരളിക ആവശ്യം ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മറുപടി പറയുന്നതിനിടടെ മുന്‍ ഭര്‍ത്താവും സി.പി.എം മെമ്പറുമായ കെ.എസ് ഷിബു അഭിപ്രായ പ്രകടനം നടത്തിയതാണ് സി.പി.ഐയിലെ അംഗങ്ങളായ ജി.എല്‍ അജീഷിനെയും യു.എസ് സുജിത്തിനെയും ചൊടിപ്പിച്ചത്. തുടര്‍ന്നുണ്ടായ ബഹളം അരമണിക്കൂറോളം നീണ്ടു. ഇതിനിടെയാണ് വൈസ് പ്രസിഡന്റ് അശ്ലീല പദ പ്രയോഗം നടത്തിയത്. പാര്‍ട്ടിയില്‍ കെ.എസ് ഷിബുവിനെതിരെ പരാതി നല്‍കിയതായി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കൂടിയായ വി.ധരളിക പറഞ്ഞു. ബഹളത്തിനിടെ 17 അംഗ കമ്മറ്റിയിലെ കോണ്‍ഗ്രസ്, സ്വതന്ത്ര അംഗങ്ങള്‍ കഴ്ചക്കാരായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."