വികാസ് കൃഷ്ണന്‍ മികച്ച ബോക്‌സിങ് താരം
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച ബോക്‌സിങ് താരത്തിനുള്ള അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ പുരസ്‌കാരം ഇന്ത്യയുടെ വികാസ് കൃഷ്ണന്. അസോസിയേഷന്റെ 70ാം വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിവല്‍ വച്ച് ഡിസംബര്‍ 20നു അവാര്‍ഡ് സമ്മാനിക്കും. പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സറെന്ന പെരുമ ഇനി വികാസിനു സ്വന്തം. നേരത്തെ ബോക്‌സിങ് രംഗത്തെ സമഗ്ര സംഭാവയ്ക്ക് ഇന്ത്യന്‍ വനിതാ താരം മേരി കോം ഇതിഹാസ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. പിന്നാലെ വികാസിനും പുരസ്‌കാരം ലഭിച്ചത് ഇന്ത്യന്‍ ബോക്‌സിങിനു അഭിമാനമായി.
ഈ വര്‍ഷം വികാസ് സ്വന്തമാക്കിയ നേട്ടങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്നു അസോസിയേഷന്‍ പ്രസിഡന്റ് അയച്ച കത്തില്‍ വ്യക്തമാക്കി. 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2010ല്‍ സ്വര്‍ണവും നേടിയ 24കാരനായ താരം നിലവില്‍ അമേരിക്കയില്‍ പരിശീലനത്തിലാണ്.
നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി മഹത്തരമാണെന്നും പുര്‌സകാര നേട്ടത്തില്‍ അഭിമാനിക്കുന്നതായും വികാസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."