HOME
DETAILS

ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ തൃപ്തികരം: തെരഞ്ഞെടുപ്പ് കമ്മിഷന്‍ കരട് വോട്ടര്‍ പട്ടികയില്‍ 16,45,831 പേര്‍

  
backup
November 28 2016 | 20:11 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf



ആലപ്പുഴ: ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ തൃപ്തികരമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍.  വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലയുടെ നിരീക്ഷക സുമന എന്‍. മേനോന്‍ ആധ്യക്ഷ്യം വഹിച്ചു. ജില്ലയില്‍ പരാതികള്‍ കുറവാണെന്നതു തന്നെ പട്ടിക പുതുക്കലിലെ കാര്യക്ഷമത വിളിച്ചോതുന്നതായി നിരീക്ഷക പറഞ്ഞു.
 ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പുതുതായി 10,412 അപേക്ഷ ലഭിച്ചതായി ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. അരൂര്‍1338, ചേര്‍ത്തല1221, ആലപ്പുഴ1157, അമ്പലപ്പുഴ1231, കുട്ടനാട്775, ഹരിപ്പാട്1027, കായംകുളം1398, മാവേലിക്കര1167, ചെങ്ങന്നൂര്‍1098 എന്നിങ്ങനെയാണ് പുതിയ അപേക്ഷ ലഭിച്ചിട്ടുള്ളത്. അപേക്ഷകള്‍ തീര്‍പ്പാക്കുന്ന നടപടി പുരോഗമിക്കുന്നതായി തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സുകു പറഞ്ഞു.
 2017 ജനുവരി ഒന്നിലെ പ്രായം കണക്കാക്കിയാണ് പട്ടിക പുതുക്കുന്നത്. കരട് വോട്ടര്‍ പട്ടിക പ്രകാരം ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 16,45,831 ആണ്. 7,84,632 പുരുഷന്‍മാരും 8,61,199 സ്ത്രീകളുമാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 16,93,155 ആയിരുന്നു. 47,324 പേര്‍ ഇത്തവണ കുറഞ്ഞു. ഇരട്ടിപ്പ് ഒഴിവാക്കല്‍, മരണം, മറ്റിടങ്ങളിലേക്കുള്ള മാറ്റം എന്നിവ മൂലമാണ് കുറവുണ്ടായത്. ഇരട്ടിപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞം നടത്തിയിരുന്നു.
 കരട് വോട്ടര്‍ പട്ടിക പ്രകാരം ചേര്‍ത്തലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,00,867 പേര്‍. 1,57,819 പേരുള്ള കുട്ടനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍.  കായംകുളത്താണ് ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത് 1,03,599 പേര്‍. പുരുഷ വോട്ടര്‍മാര്‍ കൂടുതലുള്ളത് ചേര്‍ത്തലയിലാണ് 97,687 പേര്‍. 1000 പുരുഷന്‍മാര്‍ക്ക് 1098 സ്ത്രീകള്‍ എന്നതാണ് വോട്ടര്‍ പട്ടികയിലെ സ്ത്രീപുരുഷ അനുപാതം.
  വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം(മൊത്തം വോട്ടര്‍മാര്‍, പുരുഷന്‍, സ്ത്രീ, സ്ത്രീപുരുഷ അനുപാതം  എന്നീ ക്രമത്തില്‍): അരൂര്‍ 1,84,854(90919, 93935, 1033), ചേര്‍ത്തല2,00,867(97687, 103180, 1056), ആലപ്പുഴ1,85,480(90112, 95368, 1058), അമ്പലപ്പുഴ1,62,486(78442, 84044, 1071), കുട്ടനാട്1,57,819(76235, 81584, 1070), ഹരിപ്പാട്1,79,986(84185, 95801, 1138), കായംകുളം 1,94,510(90911, 103599, 1140), മാവേലിക്കര1,91,260(88446, 102814, 1162), ചെങ്ങന്നൂര്‍1,88,569 (87695, 100874, 1150).
   അടുത്തു പോളിങ് സ്‌റ്റേഷന്‍ ഉണ്ടായിട്ടും മൂന്നു കിലോമീറ്റര്‍ അകലെയുള്ള പോളിങ് സ്‌റ്റേഷനില്‍ പോയി വോട്ടു ചെയ്യേണ്ട സ്ഥിതി ജില്ലയില്‍ ചിലയിടത്തുണ്ടെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പരാതിപ്പെട്ടു. അടുത്തുള്ള പോളിങ് ബൂത്തില്‍ ഇവര്‍ക്ക് വോട്ടുചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുള്ളതായി കളക്ടര്‍ പറഞ്ഞു. പുതുക്കല്‍ നടപടികള്‍ കാര്യക്ഷമമായി നടക്കുന്നതായി തോമസ് ചാണ്ടി എം.എല്‍.എ.യുടെ പ്രതിനിധി തങ്കച്ചന്‍ പടിഞ്ഞാറേക്കളം പറഞ്ഞു.
 കെ.സി. വേണുഗോപാല്‍ എം.പി.യുടെ പ്രതിനിധി കെ.ആര്‍. വേണുഗോപാല്‍, യു. പ്രതിഭാഹരി എം.എല്‍.എ.യുടെ പ്രതിനിധി വിദ്യാസാഗര്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago