വാതരോഗ വിദഗ്ധരുടെ ദേശീയസമ്മേളനം സമാപിച്ചു
കൊച്ചി: നാലു ദിവസമായി കൊച്ചി ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ ദേശീയ കോണ്‍ഫറന്‍സ് (ഐറാകോണ്‍ 2016) സമാപിച്ചു.
വാതരോഗ ചികിത്സയ്ക്ക് സ്റ്റീറോയിഡുകളേക്കാളും വേദനസംഹാരികളേക്കാളും പാര്‍ശ്വഫലങ്ങളില്ലാത്ത ബയോളജിക്കല്‍ മരുന്നുകളാണ് ഫലപ്രദമെന്ന് കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിച്ച മുംബൈയില്‍ നിന്നുള്ള പ്രമുഖ വാതരോഗ വിദഗ്ധന്‍ ഡോ. സഞ്ജീവ് അമീന്‍ അഭിപ്രായപ്പെട്ടു.
രോഗം ബാധിച്ച ശരീരത്തിലെ പ്രത്യേക തന്മാത്രകളെ മാത്രം ലക്ഷ്യമിട്ടുള്ള ടാര്‍ജറ്റഡ് തെറാപ്പിയാണിത്.
ചിക്കുന്‍ ഗുനിയ ഇപ്പോള്‍ കേരളത്തില്‍ പല ഭാഗങ്ങളിലും കണ്ടുവരുന്നതായും ഇതിന് വാതരോഗ മരുന്നുകള്‍ വളരെയധികം ഫലപ്രദമാണെന്ന് പുനെ സെന്റര്‍ ഫോര്‍ റുമാറ്റിക് ഡിസീസസിലെ ഡോ. അരവിന്ദ് ചോപ്ര പ്രബന്ധത്തില്‍ വ്യക്തമാക്കി.
ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള രണ്ടായിരത്തോളം വാതരോഗ വിദഗ്ധര്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ വാതരോഗ ചികിത്സയുമായി ബന്ധപ്പെട്ട മൂന്നൂറോളം പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിട്ട.പ്രൊഫസര്‍ ഡോ. അശോക് കുമാറിന് വാതരോഗ ചികിത്സയിലെ സമഗ്ര സംഭാവനയ്ക്കുള്ള എം.എന്‍. പാസൈ അവാര്‍ഡ് സമ്മാനിച്ചു.
ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അമിത അഗര്‍വാള്‍, സെക്രട്ടറി ഡോ. രാജീവ് ഗുപ്ത, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബിനോയ് ജെ.പോള്‍, ഐറാകോണ്‍ ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്‍മാന്‍ ഡോ.രമേശ് ഭാസി, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.പത്മനാഭ ഷേണോയ്, ഡോ.ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."