മാവോവാദികളെ കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്നില്ല: ശൈലജ
കോഴിക്കോട്: മാവോവാദികളെ കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
അവര്‍ പറയുന്നത് തങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ ആണെന്നാണ്. എന്നാല്‍ അവരുടെ പ്രവര്‍ത്തനരീതിയല്ല സി.പി.എമ്മിന്റേത്. സി.പി.എമ്മിന്റെ പ്രതിഷേധങ്ങള്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ചാണെങ്കില്‍ അവരുടേത് ഉള്‍പ്പോരും ഒളിപ്പോരുമാണ്. ബംഗാളില്‍ നിരവധി കമ്മ്യൂണിസ്റ്റുകാര്‍ മാവോവാദി ആക്രമണത്തിന് ഇരയായിട്ടുണ്ട്. മാവോവാദികള്‍ നാടിന്റെ സമാധാനം തകര്‍ക്കുകയാണ്. എന്നാല്‍ അവരെ മുഴുവന്‍ വെടിവച്ചു കൊല്ലണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും മന്ത്രി പറഞ്ഞു.
എറ്റുമുട്ടലിനെക്കുറിച്ച് അന്വേഷണം നടത്തി വ്യക്തമായ ചിത്രം പുറത്തുകൊണ്ടുവരും. രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ യു.എ.പി.എ ഉപയോഗിക്കുന്നതിനെ സി.പി.എം എതിര്‍ക്കും. രാഷ്ട്രീയ പ്രേരിതമായി ആരെയും കുറ്റവാളികളാക്കില്ല. രാജ്യത്തിനു ഭീഷണിയായവരെ എങ്ങനെ നേരിടണമെന്ന് ഭരണകൂടം തീരുമാനിക്കും. വിഷയത്തില്‍ ഓരോ പാര്‍ട്ടികള്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാകുമെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."