HOME
DETAILS

സി.പി.എമ്മിന് തമിഴ്‌നാട്ടില്‍ പ്രാതിനിധ്യമില്ല; ദേശീയ പാര്‍ട്ടി പദവിക്കു ഭീഷണി

  
backup
May 20 2016 | 20:05 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഒരുസീറ്റുപോലും ലഭിക്കാത്തത് അവരുടെ 'ദേശീയ പാര്‍ട്ടി' പദവിക്കു ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തമിഴ്‌നാട്ടില്‍ കുറഞ്ഞത് ഏഴു സീറ്റെങ്കിലും നേടിയാല്‍ മാത്രമേ ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്താന്‍ സി.പി.എമ്മിനു കഴിയുമായിരുന്നുള്ളൂ. എന്നാല്‍ തമിഴ്‌നാട്ടില്‍ മത്സരിച്ച പത്തുസീറ്റുകളിലും സി.പി.എം തോല്‍വി ഏറ്റുവാങ്ങി.
ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ മൂന്നുമാനദണ്ഡങ്ങളാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടോ അല്ലെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളില്‍നിന്ന് ലോക്‌സഭയിലേക്ക് രണ്ടുശതമാനം സീറ്റുകളോ (11 എണ്ണം) അതുമല്ലെങ്കില്‍ ഏതെങ്കിലും നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയോ ആവശ്യമാണ്. ഈ മൂന്ന് നിബന്ധനകളില്‍ ഒന്നുപോലും നിലവില്‍ സി.പി.എമ്മിനില്ല. നിലവില്‍ കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും മാത്രമാണ് സി.പി.എമ്മിനു സംസ്ഥാന പാര്‍ട്ടി എന്ന പദവിയുള്ളത്.
നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30ല്‍ ഒരു സീറ്റ് എന്ന കണക്കിലാണു വിജയിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ കേരളം, പഞ്ചിമബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് 30ല്‍ ഒന്ന് എന്ന അനുപാതത്തില്‍ സി.പി.എമ്മിനു പ്രാതിനിധ്യമുള്ളത്. ക്യാപ്റ്റന്‍ വിജയകാന്ത് നേതൃത്വം നല്‍കിയ പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് എന്ന മുന്നണിയുടെ ഭാഗമായിട്ടാണ് സി.പി.എമ്മും സി.പി.ഐയും ഇത്തവണ തമിഴ്‌നാട്ടില്‍ മത്സരിച്ചത്.
സി.പി.എമ്മിനു പുറമേ സി.പി.ഐക്കും തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറക്കാനായില്ല. 2000ല്‍ സി.പി.എമ്മിനു ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരുന്നുവെങ്കിലും പിന്നീട് തെരഞ്ഞെടുപ്പു കമ്മിഷന്‍ ദേശീയ പാര്‍ട്ടിയാവാനുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് ഈ സ്ഥാനം തിരിച്ചുകിട്ടിയത്. നിലവില്‍ സി.പി.എമ്മിനെ കൂടാതെ കോണ്‍ഗ്രസും ബി.ജെ.പിയുമാണ് ഇന്ത്യയിലെ ദേശീയ പാര്‍ട്ടികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  17 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  17 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  17 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  17 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  17 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  17 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  17 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  17 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago